ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മാവീരന്‍. ചിത്രത്തിന്റ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരു മേക്കിങ് വീഡിയോ പുറത്തിറക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പല തവണ റിലീസ് തീയതി മാറ്റിവെച്ച സിനിമ ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് അറിയിച്ചത്.
മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പല തവണ റിലീസ് തീയതി മാറ്റിവെച്ചതാണ്.ആമസോണ്‍ പ്രൈം വീഡിയോയാണ് ' മാവീരന്റെ' ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 'മഹാവീരുഡു' എന്ന പേരില്‍ തെലുങ്കിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. സംവിധായകന്‍ എസ് ശങ്കറിന്റെ മകള്‍ അദിതി ആണ് നായികയായി എത്തുന്നത്.
ശാന്തി ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രതിനായകനായി സംവിധായകന്‍ മിഷ്‌കിന്‍ എത്തുമ്പോള്‍ ശിവകാര്‍ത്തികേയന്റെ അമ്മയായി നടി സരിത ആണ് അഭിനയിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെഛായാഗ്രാഹണം. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.