Latest News

കേരളത്തിന്റെ ദിശ മാറ്റിയ പല ചരിത്രസംഭവങ്ങൾക്കും ദൃക്‌സാക്ഷിയുമായിരുന്നു ചേച്ചിയമ്മ; മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ

Malayalilife
 കേരളത്തിന്റെ ദിശ മാറ്റിയ പല ചരിത്രസംഭവങ്ങൾക്കും ദൃക്‌സാക്ഷിയുമായിരുന്നു ചേച്ചിയമ്മ; മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗായകൻ തന്റെ ചേച്ചിയമ്മയെ കുറിച്ചാണ് തുറന്ന് പറയുന്നത്. 

വേണുഗോപാലിന്റെ വാക്കുകളിലൂടെ...

ഇതാണ് എൻ്റെ ചേച്ചൃമ്മ. അമ്മയുടെ ചേച്ചി.

പറവൂർ കെ ശാരദാമണി. കേരളത്തിൻ്റെ ആദ്യകാല ശാസ്ത്രീയ സംഗീതജ്ഞരിൽ പ്രശസ്തരായിരുന്ന പറവൂർ സിസ്റ്ററേർസിൽ മൂത്ത സഹോദരി . പ്രശസ്ത സംഗീതഞ്ജരും, ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കേരളത്തിലെ പ്രഥമ ശിഷ്യരിൽ പെടുന്നവരുമായിരുന്നു രണ്ട് വല്യമ്മമാരും. പറവൂർ കെ ശാരദാമണിയും, പറവൂർ കെ രാധാമണിയും. രണ്ടു പേരും ഇന്നോർമ്മകളിൽ മാത്രം!

കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികളിൽ, ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർമാരായിരുന്നു അവർ. മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു.

കേരളത്തിന്റെ ദിശ മാറ്റിയ പല ചരിത്രസംഭവങ്ങൾക്കും ദൃക്‌സാക്ഷിയുമായിരുന്നു ചേച്ചിയമ്മ. ഭാരതമെന്ന റിപ്പബ്ലിക്കിൽ ചേരാൻ മടിച്ചു നിന്ന സർ സി പി രാമസ്വാമി അയ്യർ എന്ന ദിവാന് നേരെയുണ്ടായ വധശ്രമം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ, ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കച്ചേരി നടക്കുന്നതിനിടെയായിരുന്നു. അന്ന് വേദിയിൽ തംബുരുവിട്ട് കൂടെപ്പാടിയിരുന്നത് പറവൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടിരുന്ന എന്റെ വല്യമ്മമാരായിരുന്നു.

കേരളം എന്ന സംസ്ഥാനം രൂപമെടുത്ത നവംബർ 1, 1956 ൽ പറവൂർ സിസ്റേറർസ് ബോധേശ്വരൻ്റെ “ജയ ജയ കോമള കേരള ധരണി ” എന്ന കവിത ആദ്യ കേരള നിയമസഭയിൽ ആലപിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം നടക്കുന്നത്.

എന്റെ അമ്മയും ഞാനും, എന്റെ മകനും അങ്ങനെ നാല് തലമുറകളിലൂടെ അവർ പകർന്ന സ്നേഹവാത്സല്യങ്ങൾ സീമാതീതം. ആദ്യമായി ആ വിരൽത്തുമ്പിൽ തൂങ്ങി ആകാശവാണിയുടെ പടികൾ കയറുന്ന ഓർമ്മകൾ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിൽ. പിൽക്കാലത്ത്‌ എന്റെ ആദ്യ ഗാനത്തിന്റെ റിക്കാർഡിംങ്ങും, ആദ്യ ജോലിയും എല്ലാം ആകാശവാണിയിലായിരുന്നു.

singer g venugopal words about her chechiyamma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES