Latest News

സ്റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായി നടപടിയെടുക്കണം; പരിപാടിക്കിടെ ഡ്രോണ്‍ തലക്കിടിച്ച് പരുക്കേറ്റതിന് പിന്നാലെ കുറിപ്പ് പങ്ക് വച്ച് ബെന്നി ദയാല്‍

Malayalilife
 സ്റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായി നടപടിയെടുക്കണം; പരിപാടിക്കിടെ ഡ്രോണ്‍ തലക്കിടിച്ച് പരുക്കേറ്റതിന് പിന്നാലെ കുറിപ്പ് പങ്ക് വച്ച് ബെന്നി ദയാല്‍

ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയിലിടിച്ച് പരിക്ക്. അപകടം ഉണ്ടായത് ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ്. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ഡ്രോണ്‍ പറപ്പിച്ചത് ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു. 

'ഉര്‍വശി ഉര്‍വശി' എന്ന ഗാനം ആലപിക്കുകയായിരുന്ന ബെന്നി ദയാല്‍ പിറകോട്ട് നീങ്ങവെയാണ് ഡ്രോണ്‍ തലയില്‍ ഇടിച്ചത്. വീഡിയോയില്‍ പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതായും സംഘാടകര്‍ വേദിയിലേക്ക് വേദിയിലേക്ക് കാണാന്‍ കഴിയും. 

സംഭവത്തിന് പിന്നാലെ ബെന്നി ദയാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് അപകടത്തെക്കുറിച്ച് വിശദമാക്കി. സ്റ്റേജ് പരിപാടിക്കിടെ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായി നടപടിയെടുക്കണമെന്നും ബെന്നി പറഞ്ഞു. തന്റെ തലയ്ക്കും രണ്ട് വിരലുകള്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി ഗായകന്‍ ചൂണ്ടിക്കാട്ടി. താന്‍ വേഗം പരിക്കില്‍ നിന്ന് മോചിതനാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടേയും പ്രാര്‍ഥയ്ക്ക് നന്ദിയുണ്ടെന്നും ബെന്നി ദയാല്‍ പറഞ്ഞു. 

 

singer benny dayal injured by drone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES