വിവാദ വ്യവസായി വിജയ് മല്യ മകന്റെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡിയും സിബിഐയും അന്വേഷിക്കുന്ന 900കോടിയുടെ വായ്പാ കേസിലടക്കം പ്രതിയായ 68കാരന്‍ മല്യയുടെ ആദ്യഭാര്യയിലെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ വിവാഹമാണ് കഴിഞ്ഞത്. ശനിയാഴ്ചയാണ് പ്രണയിനി ജാസ്മിനെ സിദ്ധാര്‍ത്ഥ് ജീവിതസഖിയാക്കിയത്.
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഹേര്‍ട്ട്ഫോഡ്ഷയറില്‍ വിജയമല്യ 2015ല്‍ വാങ്ങിയ കോടികളുടെ എസ്റ്റേറ്റില്‍ വച്ചാണ് നടന്നത്.
ഇതിനിടെ അനുഷ്‌കാ ശര്‍മയുമായി ബന്ധപ്പെട്ട് സിനിമാലോകത്തുണ്ടായിരുന്ന വിവാദങ്ങളെക്കുറിച്ചും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. അനുഷ്‌കയുമായി താന്‍ ഡേ?റ്റിംഗ് നടത്തിയിട്ടില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. '2014ല്‍ അനുഷ്‌കയെയും വിരാടിനെയും ആകെ രണ്ടു പ്രാവശ്യം മാത്രമേ പാര്‍ട്ടികളില്‍ വച്ച് കണ്ടിട്ടുളളൂ. ആ സമയങ്ങളില്‍ താന്‍ ദീപിക പദുക്കോണുമായി ഡേറ്റിംഗിലായിരുന്നു. അപ്പോഴും ഞാനും അനുഷ്‌കയുമായും പ്രണയത്തിലാണെന്ന തരത്തിലുളള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഞാന്‍ ദീപികയുമായി എത്തിയ പാര്‍ട്ടികളില്‍ അവരുമുണ്ടായിരുന്നു. ഇതാണ് സത്യം'- സിദ്ധാര്‍ത്ഥ് പറഞ്ഞു.
നടിയും മോഡലുമായ ജാസ്മിനെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്. പുറത്തുവന്ന ചിത്രങ്ങളില്‍ എമെറാള്‍ഡ് ഗ്രീന്‍ വെല്‍വെ?റ്റ് ടക്‌സീഡോയാണ് സിദ്ധാര്‍ത്ഥ് മല്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വെളള ഗൗണാണ് വധു അണിഞ്ഞിരിക്കുന്നത്. വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ജാസ്മിന്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ നവംബറില്‍ വിവാഹനിശ്ചയം നടന്നിരുന്നു. അന്നും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.
2023ലെ ഹാല്ലോവീന്‍ ആഘോഷങ്ങള്‍ക്കിടെയാണ് സിദ്ധാര്‍ത്ഥ് ജാസ്മിനെ പ്രൊപ്പോസ് ചെയ്തത്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ജനിച്ച സിദ്ധാര്‍ത്ഥ് മല്യ ലണ്ടനിലും യുഎഇയിലുമാണ് വളര്‍ന്നത്. വെല്ലിംഗ്ടണ്‍ കോളേജിലും ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയിലും പഠിച്ച അദ്ദേഹം റോയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഡ്രാമയില്‍ നിന്നും ബിരുദം നേടി
മോഡലായും അഭിനേതാവായും കരിയര്‍ ആരംഭിച്ച സിദ്ധാര്‍ത്ഥ് നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗിന്നസിന്റെ മാര്‍ക്കറ്റിംഗ് മാനേജരായും ജോലി നോക്കിയിട്ടുള്ള സിദ്ധാര്‍ത്ഥ് ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുന്‍ ഡയറക്ടര്‍ ആണ്.