യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഹത്യ' റിലീസായി

Malayalilife
topbanner
യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഹത്യ' റിലീസായി

നപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ  ഹ്രസ്വചിത്രം 'ഹത്യ' റിലീസായി. പ്രശസ്ത ചലച്ചിത്രതാരങ്ങളും മിമിക്രി കലാകാരന്മാരുമായ സാജു നവോദയ, രാജേഷ് പാണാവള്ളി എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹത്യ റിലീസ് ചെയ്തത്. വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. 

മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ. നീതി നിഷേധിക്കപ്പെടുന്ന ഇരയുടെ നിസ്സഹായതയാണ് ഹത്യ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് സംവിധായകന്‍ വിഷ്ണുരാജ് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ഹത്യ.നിയവും നിയമപാലകരും നോക്കുകുത്തിയാകുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ എന്തുചെയ്യും? സംവിധായകന്‍ ചോദിക്കുന്നു. ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമാണ് ഹത്യ.

ബാനര്‍-റെഡ് വിഷ്വല്‍ മീഡിയ, കഥ,സംവിധാനം-വിഷ്ണുരാജ്, നിര്‍മ്മാണം-ഉണ്ണികൃഷ്ണന്‍ തുളസീവനം, ക്യാമറ-ടി.കെ.കൃഷ്ണകുമാർ         പള്ളിപ്പുറം,തിരക്കഥ-റോഷന്‍ ചാക്കോ, ബി ജി എം-നിഥിന്‍ പീതാംബരന്‍, എഡിറ്റിംഗ്-സച്ചിന്‍, ആര്‍ട്ട്-രജിമോന്‍,പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍-ആഷിഷ് ശിവന്‍, അസോസിയേറ്റ് ഡി ഒ പി - വൈഷ്ണവ്, മിക്സിംഗ് - ശ്യാം റോഷ്, ഡിസൈന്‍- ജിലു, സ്റ്റുഡിയോ-മീഡിയ മോഷന്‍, അഭിനേതാക്കള്‍- അനുരാഗ്, അഭയചന്ദ്രന്‍, ജിജുലാല്‍ പാണാവള്ളി, ശ്രീധര്‍ പാലിയത്ത്, ഉണ്ണികൃഷ്ണന്‍ തുളസീവനം, റോഷന്‍ ചാക്കോ, ബിനുബ് ചേർത്തല. പി.ആർ.സുമേരൻ 

Read more topics: # shortfilm hathya released
shortfilm hathya released

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES