വ്യക്തി ജീവിതങ്ങളില്ലക്കാണ് പലപ്പോഴും മാധ്യമങ്ങളും, സമൂഹവും കടന്നു ചെല്ലുന്നത്; കലാകാരന്റെ കരിയറിന് എതിരാകുന്ന സമീപനമാണ് പല ഭാഗത്തു നിന്നുമായി ഉണ്ടാകുന്നതെന്ന് ഷൈന്‍ ടോം ചാക്കോ; ഒപ്പിസിന്റെ - ലോഞ്ചിംഗ് കളര്‍ഫുള്‍ ആയി

Malayalilife
വ്യക്തി ജീവിതങ്ങളില്ലക്കാണ് പലപ്പോഴും മാധ്യമങ്ങളും, സമൂഹവും കടന്നു ചെല്ലുന്നത്; കലാകാരന്റെ കരിയറിന് എതിരാകുന്ന സമീപനമാണ് പല ഭാഗത്തു നിന്നുമായി ഉണ്ടാകുന്നതെന്ന് ഷൈന്‍ ടോം ചാക്കോ; ഒപ്പിസിന്റെ - ലോഞ്ചിംഗ് കളര്‍ഫുള്‍ ആയി

റെ കൗതുകകരവും സംഗിത സാന്ദ്രവുമായ ഒരു രാവാണ് ഡിസംബര്‍ പതിനെട്ട് തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറിയത്. സോജന്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിന്റെലോഞ്ചിംഗ് ആണ് ഇവിടെ അരങ്ങേറിയത്.

ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പ്രദ്യുമന്‍ കെളേ ഗല്‍ ( ഹൈദ്രാബാദി) ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധമിത്രാദികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിന് തുടക്കമായത്.പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചടങ്ങിനു തുടക്കമിട്ടത്.

തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, എം.എ.നിഷാദ്, ആല്‍വിന്‍ ആന്റണി, പ്രശസ്ത കന്നഡ - തെലുങ്കു നടന്‍ ദീക്ഷിത് ഷെട്ടി, ഷൈന്‍ ടോം ചാക്കോസന്തോഷ് തുണ്ടിയില്‍ ,ദര്‍ശനാനായര്‍, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.

അഭിനേതാക്കളേയും, അണിയറ പ്രവര്‍ത്തകരേയും പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയപ്പോള്‍ അവരുടെ പങ്കാളിത്തമുള്ള വീഡിയോകള്‍ കൂടി പ്രദര്‍ശിപ്പിച്ചത് ' പ്രേക്ഷകര്‍ക്ക് ഇത് ഏറെ പുതുമയുള്ളതായി അനുഭവപ്പെട്ടു. ചടങ്ങിന് ഇത് ഏറെ മാറ്റുകൂട്ടുകയും ചെയ്തു.

ഷൈന്‍ ടോം ചാക്കോയും - ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ദസര എന്ന തെലുങ്കു ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ നീണ്ടകര ഘോഷങ്ങള്‍ക്ക് ഏറെ ഇടയാക്കി.

മാതാപിതാക്കള്‍ക്കും തന്റെ പ്രതിശ്രുത വധുവുമൊത്താണ് ഷൈന്‍ ടോം ചാക്കോ എത്തിയത്.വ്യക്തി ജീവിതങ്ങളില്ലക്കാണ് പലപ്പോഴും മാധ്യമങ്ങളും, സമൂഹവും കടന്നു ചെല്ലുന്നത്. എന്നാല്‍ അതിലുപരി കലാകാരന്റെ കരിയറിന് എതിരാകുന്ന സമീപനമാണ് പല ഭാഗത്തു നിന്നുമായി ഉണ്ടാകുന്നത്. ഇത് ഒരു കലാകാരന്റെ കരിയറിന്നെ സാരമായി ബാധിക്കുന്നതു തന്നെയാന്നന്ന് ഷൈന്‍ ടോം ചാക്കോ ആശംസാ പ്രസംത്തില്‍ പറഞ്ഞു.

പലരും ഓപ്പണ്‍ ആയി പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷൈന്‍ ഇവിടെ വെട്ടിത്തുറന്നു പറഞ്ഞത്.ഷൈനിന്റെ ഈ തുറന്ന പറച്ചില്‍ അത്ഭുതപ്പെടുത്താന്‍ പോന്നതായി എന്നതു സത്യം.

ഒരു മലയാള ചിത്രത്തില്‍, അതും ഷൈന്‍ ടോം ചാക്കോ ക്കൊപ്പം തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷമുള്ള വാക്കുന്ന കാര്യമാണന്ന് ദീക്ഷിത് ഷെട്ടി പറഞ്ഞു.തെലുങ്കില്‍ നിന്നും ഒരു നിര്‍മ്മാതാവ് മലയാളത്തിലെത്തുന്നത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണന്ന് പ്രശസ്ത നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടേഷന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.ബോളിവുഡ്ഡിലെ ഏറ്റം മികച്ച ഛായാഗ്രാഹകരില്‍ പ്രമുഖനായ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

മലയാള ചിത്രങ്ങള്‍ ചെയ്യാന്‍ ഏറെ താല്‍പ്പര്യമുണ്ടങ്കിലും ബോളിവുഡ്ഡില്‍ ചിത്രങ്ങള്‍ തീരാനുള്ള കാലതാമസ്സം പലപ്പോഴും അതിന് കഴിയാതെ വരുന്നതായി സന്തോഷ് തുണ്ടിയില്‍ വ്യക്തമാക്കി.

സോജന്റെ ഏറെ നിര്‍ബ്ബന്ധമാണ് ഈ സിനിമ ചെയ്യാന്‍ അവസരമുണ്ടാക്കിയതെന്ന് സന്തോഷ് പറഞ്ഞു.എം.എ.നിഷാദ്, ഈ ചിത്രത്തിലെ നായിക ദര്‍ശനാനായര്‍, എം.ജയചന്ദ്രന്‍ ,ഹരിനാരായണന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.സോജന്‍ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.ഹരി നാരായണന്‍ ,മനോജ് യാദവ്, എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആറു ഗാനങ്ങമുണ്ട്.
എഡിറ്റിംഗ് - ശ്യാം ശശിധരന്‍.
കലാസംവിധാനം - സുനില്‍ ജോസ്.
മേക്കപ്പ് -
കോസ്റ്റ്യും - സിസൈന്‍ -
കുമാര്‍ എടപ്പാള്‍
മാര്‍ക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി.

നിര്‍മ്മാണ നിര്‍വഹണം.- എല്‍ദോ സെല്‍വരാജ്,
ലെന, ഇന്ദ്രന്‍സ്,, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍ ,ബൈജു എഴുപുന്നാ,രാജേഷ് കേശവ്, ജുബി.പി.ദേവ് ,അന്‍
വര്‍, ശ്രയ രമേഷ്,
വിനയന്‍ നായര്‍, കോബ്രാ രാജേഷ്, മജീഷ് എബ്രഹാം,
കോബ്രാ രാജേഷ്,
ആന്റണി ചമ്പക്കുളം,
ജീജാ സുരേന്ദ്രന്‍, ജിമോന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്
ജനുവരി മധ്യത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ കളിക്കാനം, പീരുമേട് യു.കെ - എന്നിവിടങ്ങളിലായി  പൂര്‍ത്തിയാകും.
വാഴൂര്‍ ബോസ

shine tom chacko new speech

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES