തന്റെ കൈകളിലെത്തിയ കഥാപാത്രങ്ങളെല്ലാം തന്മയത്തോടെ അഭിനയിച്ച് പ്രതിഭ തെളിയിച്ച താരമാണ് ഷൈന്‍ നിഗം. അഭിയുടെ മകന്‍ എന്ന മുഖവുര ഒന്നുമില്ലാതെയായാരുന്നു ഷൈന്റെ എന്‍ട്രി. അവസാനമായി ഷൈന്‍ അഭിനയിച്ച കുമ്പളങ്ങി നൈറ്റിസിലും ബോബി എന്ന കഥാപാത്രം മനോഹരമാക്കിയിരുന്നു. എന്നാല്‍ കുമ്പളങ്ങിയുടെ വിജയത്തിന് പിന്നാലെ ഷൈന്റെ അടുത്ത സിനിമയുടെ പോസ്റ്ററെത്തി. പ്രണയനിര്‍മലമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇഷ്‌കിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത് . രാത്രി കാറില്‍ പോയിക്കൊണ്ടിരിക്കുന്ന നായികയോട് കട്ട റൊമാന്റിക്കായി ഉമ്മ ചോദിക്കുന്ന ഷെയ്‌നിനെ യാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധാനം.തുടര്‍ച്ചയായി എത്തുന്ന ഷെയ്ന്‍ നിഗമിന്റെ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.
അനുരാജ് മനോഹറിന് എല്ലാ വിധ ആശംസകളും. ആന്‍ ശീതളിനും ഷെയ്ന്‍ നിഗത്തിനും കൂടാതെ എന്റെ ഏറെക്കാലമായുളഅള അസോസിയേറ്റ്‌സ് ആയ ഇഫോറിനും. ഇതാ ഇഷ്‌കിന്റെ ടീസര്‍. ടീസര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.