മേക്കപ്പ് മാനിലെ ജയറാമിന്റെ നായിക വിവാഹിതയായി; നടി ഷീല കൗര്‍ വിവാഹിതയായി

Malayalilife
topbanner
മേക്കപ്പ് മാനിലെ ജയറാമിന്റെ നായിക വിവാഹിതയായി; നടി ഷീല കൗര്‍ വിവാഹിതയായി

മേക്കപ്പ് മാന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഷീല കൗറിനെ ഏറ്റെടുത്തത്. മമ്മൂക്ക, ജയറാം തുടങ്ങിയവരുടെ നായികയായി എത്തിയപ്പോഴും മലയാളി അല്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് ഇല്ലാതെയാണ് താരം അഭിനയിച്ചത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ ആളാണ് ഷീല കൗര്‍. മലയാളത്തില്‍  മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചതോടെ തന്നെ പ്രേക്ഷകര്‍ക്ക് താരം സുപരിചിതയായിരുന്നു. നടി ഷീല കൗര്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. താരത്തിന്റെ വിവാഹ ചടങ്ങ് ബുധനാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു നടന്നിരുന്നത്.

താരത്തിന്റെ വിവാഹ  ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. താരം വിവാഹിതയായി എന്ന വാര്‍ത്ത വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ചുവടെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്. എന്ന് ഷീല കുറിക്കുകയും ചെയ്തു.

ഇരുപതോളം സിനികളില്‍ ബാലതാരമായി വേഷനിട്ട ഷീല 1996 ല്‍ ബാലനടിയായി പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നത്. അതിന് ശേഷം അര്‍ജുന്‍ നായകനായ വേഷത്തില്‍ എത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തിയതോടെയാണ് തെന്നിന്ത്യയില്‍  ഷീല കൗര്‍ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുന്നത്. എന്നാല്‍ താരം അഭിനയിച്ച  പരഗു  എന്ന ചിത്രം മലയാളത്തില്‍ കൃഷ്ണ എന്ന പേരില്‍ മൊഴി മാറ്റി എത്തുകയും ചെയ്തിരുന്നു. അതിന് ശേഷം താരം മലയാളത്തില്‍ മായബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങുകയും ചെയ്തു. 2011 ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഷീല അഭിനയ ജിവിതത്തില്‍ ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. 2018 ല്‍ ഹൈപ്പര്‍ എന്ന ചിത്രത്തില്‍ നടി വീണ്ടും വെളളിത്തിരയില്‍ വരുകയും ചെയ്തു.

Read more topics: # sheela kaur was married
sheela kaur was married

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES