സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നും ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍ മൂക്കില്‍ നിന്ന് രക്തം വന്നതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൈനര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഇന്ത്യയില്‍ തിരികെയെത്തിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്.
ഇന്ത്യയിലേക്ക് മടങ്ങിയ താരം മുംബയിലെവസതിയില്‍ വിശ്രമത്തിലാണ്. ഷാരൂഖ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ റിലീസിന് ഒരുങ്ങുന്ന ഷാരൂഖ്ചിത്രം.നയന്‍താര ആണ് നായിക.അറ്റ്ലി ചിത്രം 'ജവാനും' രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന 'ഡങ്കി'യുമാണ് ചിത്രീകരണത്തിലുള്ള ഷാരൂഖ് ചിത്രങ്ങള്‍. എന്നാല്‍ ഏത് സിനിമയുടെ ലൊക്കേഷനിലാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല