Latest News

രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും.മറ്റുള്ളവര്‍ക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല; തുറന്ന് പറഞ്ഞ് ഷണ്മുഖന്‍

Malayalilife
രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും.മറ്റുള്ളവര്‍ക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല; തുറന്ന് പറഞ്ഞ് ഷണ്മുഖന്‍

ലയാള സിനിമയിലെ പ്രിയ താര പുത്രനാണ് പ്രണവ് മോഹൻലാൽ. ഒരു താര പുത്രൻ എന്നതിലുപരി പ്രണവ് നല്ല ഒരു അഭിനേതാവ് കൂടിയാണ് പ്രണവ്. എന്നാൽ ഇപ്പോൾ 'അച്ഛനെ പോലെ കഴിവുണ്ട്. അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛന്റെ കഴിവ് അച്ഛന് അറിയില്ലല്ലോ? അതുപോലെ തന്നെ ഈ മോന്റെ കഴിവും മോന് അറിയില്ല എന്ന് തുറന്ന് പറയുകയാണ് ഷണ്മുഖന്‍

'അച്ഛനെ പോലെ കഴിവുണ്ട്. അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛന്റെ കഴിവ് അച്ഛന് അറിയില്ലല്ലോ? അതുപോലെ തന്നെ ഈ മോന്റെ കഴിവും മോന് അറിയില്ല. എപ്പോഴും കാണുന്ന നമ്മള്‍ക്കാണ് അത് കൂടുതല്‍ അറിയുന്നത്. എനിക്ക് അറിയാവുന്ന അത്രയും വേറെ ആര്‍ക്കും അറിയാന്‍ സാദ്ധ്യതയില്ല. 

മോന്‍ ജനിക്കുന്നതിന് മുമ്ബേ കുടുംബത്തെ എനിക്ക് നന്നായി അറിയാവുന്നതല്ലേ?രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും.മറ്റുള്ളവര്‍ക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല. എന്തുപറഞ്ഞാലും ഒന്നിനും മടിയില്ല. രണ്ടു മൂന്ന് സിനിമയെ ചെയ്‌തുള്ളുവെങ്കിലും അതിലെ എല്ലാ ഫൈറ്റും അപ്പു തനിയെ തന്നെ ചെയ്‌തതാണ്; ഒരു ഡ്യൂപ്പും ഉണ്ടായിരുന്നില്ല. അച്ഛന്റെ മോന്‍ തന്നെയാണ്. വിത്തുഗുണം പത്തുഗുണം എന്നു പറയുന്നതു പോലെ'.അദ്ദേഹം പറഞ്ഞു.

shanmukhan words about pranav mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES