അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
മാമ്പഴ മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടുളള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫുള്‍ നെക്ക് ഗൗണിലെ നോര്‍ത്ത് ഇന്ത്യന്‍ ഡിസൈന്‍ പ്രിന്റുകളാണ് ഏറെ ആകര്‍ഷണമാക്കുന്നത്്. ഒരു വലിയ സ്റ്റേറ്റ്മെന്റ് കമ്മലില്‍ മാത്രം ആഭരണങ്ങള്‍ ഒതുക്കിയത് കാഴ്ചയ്ക്ക് കൂടുതല്‍ മിഴിവേകുകയും ചെയ്തിരിക്കുകയാണ്. അതീവസുന്ദരിയായി എത്തിയ
താരത്തിന്റെ മേക്കപ്പ്് ഷംന തന്നെയാണ് ചെയ്തിരിക്കുന്നതും. ഷംനയുടെ സ്‌റ്റൈലിസ്റ്റായി എത്തിയിരിക്കുന്നത് പ്രിയങ്ക ഷാജനന്ദയാണ് ഹെദ്രാബാദിലെ പ്രമുഖ ഡിസൈനര്‍ ഷോപ്പായ ആറ്റ്ലിയറിന്റേതാണ് ഈ മനോഹരമായ ഗൗണ്‍. ചിത്രത്തിന് ചുവടെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
2004ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം ഒടുവിലായി അഭിനയിച്ച മലയാള ചിത്രമാണ് മാര്‍ക്കോണി മത്തായിയാണ്. ചിത്രത്തില്‍ ട്രീസ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വൃതമാണ്. ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായി എത്തുന്ന ചിത്രം തലൈവിയിവും ഷംന വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ശശികലയുടെ വേഷമാണ് ഷംനയെ തേടി എത്തിയിരിക്കുന്നത്. സിനിമയെ എത്രത്തോളം ഷംന സ്‌നേഹിക്കുന്നുേവാ അത്രത്തോളം നൃത്തത്തേയും സ്‌നേഹിക്കുന്നുണ്ട്. നിരവധി ന്യത്ത പരിപാടികളില്‍ സ്ഥിര സാന്നിധ്യവുമാണ്് ഷംന.