മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിന് ശേഷം നടിനടന്മാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞത് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ്. ആരാധകര്‍ താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മീറ്റിങിന് ശേഷം ഷമ്മി തിലകന്‍ പങ്ക് വച്ച ചിത്രവും അതിന് നല്കിയ അടിക്കുറിപ്പും ഏറെ ശ്രദ്ധേയമായി.
'പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം... കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! എന്നാണ് ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഷമ്മിയുടെ പോസ്റ്റ്. ജനറല്‍ ബോഡിക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടെ എടുത്ത സെല്‍ഫിക്കൊപ്പമാണ് ഷമ്മിയുടെ കുറിപ്പ്.
യോഗത്തില്‍ ജോയ് മാത്യുവായിരുന്നു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിനോട് തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 'അമ്മ' യോഗത്തില്‍ ഷമ്മി പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ സംഘടനയ്ക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നുവെന്നും പത്ത് വര്‍ഷം മുമ്പ് കണ്ട 'അമ്മ' വലുതായി എന്നും ഈ നിലയില്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ഷമ്മി മനോരമയ്ക്ക നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യോഗത്തില്‍ എത്തിയ എന്നെ എല്ലാവരും വളരെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. പത്തു വര്‍ഷം മാറി നിന്നത് എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്. മാറി നിന്ന കാരണത്തിന് പരിഹാരം കണ്ടെത്തിയതുകൊണ്ടാണ് തിരികെ എത്തിയത്. അച്ഛനെ പുറത്താക്കിയതാണോ മാറി നിന്നതാണോ എന്ന വിഷയമൊക്കെ ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ല. കാരണം സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് പാലു പോലെ വെളുത്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അതിനെ കുറിച്ച് പറഞ്ഞ് വിവാദമാക്കാന്‍ താത്പര്യമില്ല. ഇക്കാര്യത്തില്‍ ഞാന്‍ അനാവശ്യ ഘടകമാണ്. അച്ഛമുണ്ടായിരുന്നപ്പോഴും എന്റെ നിലപാട് അതായിരുന്നു.' ഷമ്മി പറഞ്ഞു.
നേരത്തെ 2018 ജൂണില്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു. 2010 ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിയുന്നത്. അച്ചടക്ക നടപടിക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു
മീറ്റിങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് താഴെ ആരാധകരും നടനോട് മടങ്ങിവരാന്‍ അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞു.എന്നാല്‍ മടങ്ങിവരവ് എളുപ്പമല്ലെന്ന് ഷമ്മി തിലകന്‍ മറുപടി നല്‍കി. എന്നാല്‍ ഷമ്മി തിലകന് അത് സാധിക്കുമെന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു.