മലയാള സിനിമയുടെ ആചാര്യൻ തിലകൻ ന്റെ മകനാണ് ഷമ്മി തിലകൻ. ഒരു മലയാളചലച്ചിത്രനടനും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ. ഒട്ടനവധി സിനിമകളിലൂടെ പ്രശസ്തി പിടിച്ച് പറ്റിയ താരം തന്റെ അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയുമാണ്. അദ്ദേഹം ചെയ്യുന്ന വേഷങ്ങളും അത്തരം വേഷങ്ങൾ തന്നെയാണ്. മലയാളത്തിലെ മികച്ച ചില വില്ലന്മാരുടെ പട്ടികയെടുത്താൽ അതിൽ എന്നും താരം ഷമ്മി തിലകൻ തന്നെയാകും. അങ്ങനെ പറഞ്ഞ ഒരു അഭിപ്രായം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. നടി പാർവതിയെ സപ്പോർട്ട് ചെയ്താണ് താരം രംഗത്തെത്തിയിരിക്കുന്നത്. നിരവധി താരങ്ങൾ രംഗത്ത് വന്നെങ്കിലും ഷമ്മിയുടെ പോസ്റ്റാണ് ആരാധകർ ഏറെ ഏറ്റെടുത്ത്.
താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരവുമായി ബന്ധപ്പെട്ട് ഇരിപ്പിട വിവാദം കുറച്ച് നാളുകളായി കത്തുകയാണ്. നടി പാർവതി തരസംഘടനയ്ക്കെതിരെ തുറന്നടിച്ചപ്പോൾ വിശദീകരണവുമായി ഹണി റോസും രചന നാരായണൻകുട്ടിയും എത്തി. ഇപ്പോൾ ഇതിനെല്ലാം തിരി കൊളുത്തിയത് രചന നാരായണൻകുട്ടിയുടെ ചോദ്യമാണ്. ആരാണ് പാർവതി എന്ന ചോദ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ മറുപടികൾ ഉയർന്ന വന്നിരുന്നു. സിനിമതരങ്ങളായ ഹരീഷ് പേരടിയും രേവതിയും മറുപടിയുമായി എത്തി. അക്കൂട്ടത്തിൽ മറ്റൊരു താരമാണ് ഷമ്മി തിലകൻ. ഫെസ്ബൂക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ എന്നായിരുന്നു ഷമ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാര്‍വതിയുടെ ചിത്രവും ഷമ്മി പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് വലിയ കയ്യടികളാണ് വാരി കൂട്ടുന്നത്. ഷമ്മി ഹീറോ ആടാ എന്ന ഡയലോഗ് ഇപ്പോഴാണ് കറക്റ്റ് ആയത് എന്ന് ഒരു കൂട്ടർ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നു. എന്നാൽ ഇതുവരെ നടി പാർവതി ഇതിനോടൊന്നും തന്നെ പ്രതികരണം അറിയിച്ചിട്ടില്ല.
നേരത്തെ നടന്‍ ഹരീഷ് പേരടിയും ആരാണ് പാര്‍വതി എന്ന് പറഞ്ഞിരുന്നു. ''ആരാണ് പാര്‍വതി? ധൈര്യമാണ് പാര്‍വതി. സമരമാണ് പാര്‍വതി. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി. തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വതി'' ഹരീഷ് പേരടി കുറിക്കുന്നു. നടി രേവതി സമ്പത്തും പ്രതികരണവുമായി എത്തിയിരുന്നു. 'രചന നാരായണന്‍കുട്ടിയുടെ 'ആരാണ് പാര്‍വതി 'എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാര്‍വതി, അതായത് രചന അടങ്ങുന്ന ആ സംഘടനയില്‍ പലര്‍ക്കും ഇല്ലാത്ത ഒന്ന് എന്നായിരുന്നു രേവതിയുടെ പ്രതികരണം.