ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ രോമാഞ്ചമായിരുന്ന ഷക്കീലയായി ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണാ ആരാധകര്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ഷക്കീല കലണ്ടറിനായി 12 അവതാരങ്ങളില്‍ എത്താന്‍ ഒരുങ്ങുകയാണ് റിച്ച.
തെന്നിന്ത്യന്‍ അഡല്‍ട്ട് സ്റ്റാറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഷക്കീല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് കലണ്ടര്‍ പുറത്തിറക്കുന്നത്. 1990 കളില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ ഷക്കീലയുടെ സിനിമകളിലെ പോസ്റ്ററുകളിലേതുപോലെ വേഷം ധരിച്ചായിരിക്കും റിച്ച എത്തുക. ഉടന്‍ കലണ്ടര്‍ പുറത്തിറിക്കും. ചിത്രത്തിന്റെ റിലീസിന് മുന്‍പ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്നും അതിനാലാണ് കലണ്ടര്‍ കൊണ്ടുവരുന്നതെന്നും റിച്ച വ്യക്തമാക്കി. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
ഷക്കീലയ്ക്കും അവര്‍ നായികയായി എത്തിയ ചിത്രങ്ങള്‍ക്കും ആദരമര്‍പ്പിക്കുക എന്നതാണ് കലണ്ടറിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ഇത് വിചിത്രവും വിപരീത അര്‍ത്ഥവും ഉള്ളതിനാല്‍ പലര്‍ക്കും മനസിലാക്കാന്‍ ആവില്ലെന്ന് ഞങ്ങള്‍ക്കറിയാം. സിനിമയ്ക്ക് വളരെ ദുര്‍ബലമായ ഭാഗമുണ്ട്. അത് ചിലപ്പോള്‍ ഭ്രാന്തമായതും നിറങ്ങളുള്ളതുമായിരിക്കും. കലണ്ടറില്‍ ഞങ്ങള്‍ ചെയ്യുന്ന തമാശ ആളുകള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1990 ലെ അഡല്‍ട്ട് ചിത്രങ്ങളിലെ ലോകം ആസ്വദിക്കൂ.' റിച്ച പറഞ്ഞു.
എന്നാല്‍ കലണ്ടറില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും ആരുടേയും ജീവിതവുമായോ സിനിമകളുമായോ ബന്ധമില്ലെന്ന മുന്നറിയിപ്പും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.