വളര്‍ത്തുമകള്‍ ശീതളിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഷക്കീല . തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദനമേറ്റെന്നും പരാതിയുണ്ട്. ഇരുവരേയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷക സൗന്ദര്യയുടെ പരാതിയെത്തുടര്‍ന്ന് ശീതളിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഷക്കീലയ്ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷക്കീല തങ്ങളെ ആക്രമിച്ചുവെന്ന് ശീതളിന്റെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതള്‍. ചെറിയ പ്രായം മുതല്‍ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളര്‍ത്തുന്നത്.മശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടില്‍ വച്ചാണ് ഷക്കീലയും ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്.
വാക്കുതര്‍ക്കത്തിനിടെ ഷക്കീലയെ മകള്‍ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതള്‍ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടില്‍ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കള്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരോപണം.