Latest News

ലൊക്കേഷനില്‍ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്;  പ്രണയകഥയും ഇരുപത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറന്ന് ഷാജു ശ്രീധറും ചാന്ദ്‌നിയും

Malayalilife
 ലൊക്കേഷനില്‍ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്;  പ്രണയകഥയും ഇരുപത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറന്ന് ഷാജു ശ്രീധറും ചാന്ദ്‌നിയും

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഷാജു ശ്രീധര്‍. ആദ്യം കോമഡി കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോള്‍ ഏതു തരം വേഷവും തനിക്ക് ചേരും എന്ന് തെളിയിച്ച താരമാണ് ഷാജു. ഏതു തരം കഥാപാത്രങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്‌ലോയ ആരാധകരുള്ള താരത്തിന്റെ കുടുംബ ചിത്രങ്ങളും വിശേഷങ്ങളും വൈറലാണ്. ഇപ്പോഴിത തങ്ങളുടെ പ്രണയകഥയും ഇരുപത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. പരിചയപെട്ടതിനെ കുറിച്ചും സൗഹൃദവും അത് കഴിഞ്ഞുള്ള പ്രണയവും ഒക്കെ തുറന്ന് പറയുകാണ് താരങ്ങള്‍. ഇവര്‍ തമ്മിലുള്ള പ്രേശ്‌നങ്ങള്‍ കണ്ടു വീട്ടിലുള്ളവര്‍ പോലും ഇവര്‍ തമ്മില്‍ തെറ്റി പിരിയുമെന്നു പറഞ്ഞു എന്ന് തുറന്ന് പറയുകാണ് താരങ്ങള്‍. അത്രയേറെ പ്രശ്ങ്ങളായിരുന്നു എന്ന് തുറന്നു പറയുന്ന വാക്കുകളനു വൈറല്‍ ആകുന്നത്. ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും നിങ്ങള്‍ ഒരുമിച്ച്  പോകുന്നുണ്ടല്ലോ എന്നാണ് ഇപ്പോള്‍ തുറന്ന് പറയുന്നത്.

താരങ്ങളുടെ വാക്കുകള്‍ ഇങ്ങനെ  'ലൊക്കേഷനില്‍ പരിചയപ്പെട്ടിട്ട് പിന്നീട് പതിയെ പ്രണയത്തിലേക്ക് പോയവരാണ്. ഫോണ്‍വിളി ചാന്ദ്‌നിയുടെ വീട്ടില്‍ പിടിച്ചപ്പോഴാണ് ഒളിച്ചോടിയത്. ചാന്ദ്‌നിയുടെ വീട്ടില്‍ ആര്‍ക്കും ഞാനുമായുള്ള വിവാഹത്തിനോട് യോജിപ്പില്ലായിരുന്നു.' 'ഒളിച്ചോടി പോയി പിറ്റേദിവസം പക്ഷെ വീട്ടുകാരുമായി ഞങ്ങള്‍ കോംപ്രമൈസായി. ഞങ്ങള്‍ ജീവിതം പഠിച്ച് തുടങ്ങിയത് ഒളിച്ചോട്ടത്തിന് ശേഷമാണ്. ഞങ്ങള്‍ വിവാഹിതരായ കുറച്ച് നാളുകളില്‍ നല്ല വഴക്കായിരുന്നു. പ്രണയിക്കുന്ന സമയത്തുള്ള ഞങ്ങളായിരുന്നില്ല. വിവാഹത്തിന് ശേഷം. അഡ്ജസ്റ്റായി വരുന്നതിന്റെ ഭാഗമായിരുന്നു വഴക്ക്.' 'ലൊക്കേഷനില്‍ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്. മറ്റുള്ളവര്‍ ചീട്ടുകളിക്കുമ്പോള്‍ ഞാന്‍ ചാന്ദ്‌നിയുടെ മുഖത്തേക്ക് നോക്കിയിരിക്കും. ഞങ്ങള്‍ പ്രണയിക്കുന്ന സമയത്ത് കത്ത് അയക്കുമായിരുന്നു.

'ഇന്റസ്ട്രിയില്‍ എല്ലാവര്‍ക്കും ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു. മക്കള്‍ അവര്‍ക്ക് ഫേമസ് ആകാന്‍ വേണ്ടിയാണ് ടിക്ക് ടോക്കില്‍ എന്നേയും ഉള്‍പ്പെടുത്തിയത്. അത് ഞാന്‍ പിന്നീടാണ് മനസിലാക്കിയത്. പുറത്തൊക്കെ പോകുമ്പോള്‍ ആളുകള്‍ എന്നോട് പറയുന്നത് ടിക്ക് ടോക്ക് നന്നായിരുന്നുവെന്നാണ്.' 'ഞാന്‍ പത്തിരുന്നൂറ് സിനിമ ചെയ്തിട്ടും ആരും എന്നോട് നന്നായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. അന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ടെന്‍ഷന്‍ വരുമ്പോള്‍ ഡ്രൈവിന് പോകാറുണ്ട് ഞങ്ങള്‍. ചാന്ദ്‌നി നൃത്തം പഠിപ്പിക്കുന്ന തിരക്കിലാണ്. വീട്ടില്‍ പോലും ചാന്ദ്‌നിയെ കിട്ടാറില്ല. ഓണ്‍ലൈനായും ചാന്ദ്‌നി നൃത്തം പഠിപ്പിക്കുന്നുണ്ട്. ഒരുമിച്ച് പരസ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം വന്നിട്ടുണ്ട്' ഷാജു പറഞ്ഞു.

 'ശബ്ദം കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിലായത്. അദ്ദേഹം മിമിക്രി ആര്‍ട്ടിസ്റ്റും നടനുമാണെന്ന് അറിയാമായിരുന്നു. എനിക്ക് ഞാന്‍ ചെയ്ത എല്ലാ പടങ്ങളും ഇഷ്ടമാണ്. പക്ഷെ ആളുകള്‍ കണ്ടാല്‍ ആദ്യം പറയുക അനിയത്തിപ്രാവ് സിനിമയെ കുറിച്ചാണ്. എന്റെ കരിയറിലെ നാലാമത്തെ സിനിമയായിരുന്നു അനിയത്തിപ്രാവ്.' 'ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കള്‍ അടക്കം പറഞ്ഞിരുന്നു ഞങ്ങള്‍ വൈകാതെ പിരിയുമെന്ന്. കാരണം ഞങ്ങളുടെ രണ്ടുപേരുടേയും ലൈഫ് സ്‌റ്റൈലില്‍ വ്യത്യസ്തമായിരുന്നു. പക്ഷെ ഞങ്ങള്‍ പരസ്പരം പതിയെ മനസിലാക്കി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. വീട്ടില്‍ പ്രണയം പിടിച്ചശേഷം ഞാന്‍ ആരോടും മിണ്ടാറില്ലായിരുന്നു' ചാന്ദ്‌നി വിശദീകരിച്ചു.

shaju sreedhar and chandini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES