മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ. കഴിഞ്ഞ കുറേക്കാലമായി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് അമ്മ പോയിക്കൊണ്ടിരുന്നത്. ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയിലെ നേതൃത്വ നിരയിലുള്ളവര്‍ക്കെതിരെയും ആരോപണം വന്നു. അങ്ങനെ ചില ആരോപണങ്ങളില്‍ കുടുങ്ങിയ അമ്മയുടെ ഭരണസമിതി തന്നെ പിരിച്ചുവിടേണ്ടി വന്നു.
കൃത്യമായ മറുപടി പോലും പറയാതെ ആയിരുന്നു നേതൃസ്ഥാനങ്ങള്‍ ഒഴിഞ്ഞത്. ഈ സമയത്ത് അമ്മയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഡബ്ല്യു സി സി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അമ്മയുടെ ഉയര്‍ത്തെഴുന്നേപ്പിനുള്ള സമയം ആയിരിക്കുകയാണ് എന്നാണ് താരങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുടുംബസംഗമം നടത്തിയത്.
അമ്മയുടെ കുടുംബ സംഗമം നടത്തിയതിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. നടി സീമ ജി നായര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അമ്മ തകര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുളള മറുപടി നല്‍കിയിരിക്കുകയാണ്.
നമസ്‌ക്കാരം ..ഇന്നലെ ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ദിവസം ആയി മാറി ..@അമ്മയുടെ കുടുംബ സംഗമം @'അമ്മ രൂപീകൃതമായി 30 വര്‍ഷത്തിന് ശേഷം ആദ്യമായി എല്ലാവരും ഒത്തു ചേര്‍ന്നു ..അവരുടെ കുടുംബങ്ങളുമായി ..ചവിട്ടി താഴ്ത്തിയവര്‍ക്കു മറുപടിയായി ,നശിപ്പിക്കണം എന്ന് വിചാരിച്ചവര്‍ക്കു മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റു 'അമ്മ ',അതിനു തുടക്കമിട്ടത് സുരേഷ് ഗോപി ചേട്ടന്‍..
നവംബര്‍ 1 ന് അമ്മയുടെ ഓഫീസില്‍ വെച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ഓരോ അംഗങ്ങളുടെയും വികാരമായി മാറി അമ്മ ..മാനസികമായി എല്ലാവരും തകര്‍ന്നിരുന്നു ..അത്രമാത്രമായിരുന്നു ആക്രമണംഎത്രയോ പേര്‍ക്ക് അന്നവും ,മരുന്നും കൊടുക്കുന്നു ,എല്ലാ മാസവും 1 തീയതി കൈനീട്ടം കിട്ടാനായി കാത്തിരിക്കുന്നവര്‍ എത്രയോ പേര്‍,ചെയ്യുന്ന നന്മകള്‍ ഒന്നും അറിയാതെ ,ശരിയോ ,തെറ്റോ എന്ന് പോലും ചിന്തിക്കാതെ കല്ലെറിയുകയായിരുന്നു
ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ഞങള്‍ അതിജീവന പാതയിലെത്തി ..മമ്മുക്കയും ,ലാലേട്ടനും ,സുരേഷേട്ടനും ഒത്തൊരുമിച്ച ആ വലിയ വടവൃക്ഷ ചുവട്ടില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആയിരുന്നു ..ഇങനെയൊരു ദിവസത്തിലേക്കെത്തിക്കാന്‍ ഓടിനടന്ന അഡ്ഹോക് കമ്മിറ്റിയിലെ എല്ലാ മെമ്പേഴ്‌സിനും നന്ദി ..
ബാബുരാജിനും ,ചേര്‍ത്തല ജയന്‍ ചേട്ടനും ,അന്‍സിബ ,സരയു ,അനന്യ ,ജോമോള്‍ ,വിനുമോഹന്‍ ..അങ്ങനെപോകുന്നു ആ നിര ..രാവിലെ മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ നീണ്ടു നിന്ന ആ പ്രോഗ്രാമില്‍ എല്ലാവരും ഒറ്റകെട്ടായി നിന്നും ..അവിടെ സൂപ്പര്‍ സ്റ്റാറിനെയോ ,മെഗാ സ്റ്റാറിനെയോ ,ഒന്നും ആരും കണ്ടില്ല ..കണ്ടത് ചേര്‍ത്ത് പിടിക്കുന്ന കുറെ മനസുകളെയായിരുന്നു ..കൈകകളെ ആയിരുന്നു ..ഇങനെയൊരു ദിവസം സംജാതമാക്കിയ എല്ലാവര്‍ക്കും നന്ദി ..എന്നെന്നും മനസ്സില്‍ ഓര്‍ക്കാന്‍ ഒരു ദിവസം സമ്മാനിച്ചതിന് ..അപ്പോള്‍ നല്ലൊരു ഞായറാഴ്ച്ച നേരുന്നു. സീമ കുറിച്ചു.
അമ്മ കുടുംബസംഗമ വേദിയില്‍ സുരേഷ് ഗോപി സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു.അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് മുരളിയാണ്.് നമ്മുടെയൊക്കെ മുരളി ചേട്ടന്‍. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാര്‍ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവന്‍മാരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി.
ഞങ്ങള്‍ക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ഗോപി തുറന്നടിച്ചു. നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് നമ്മളൊക്കെ ഹൃദയം കാെണ്ട് വോട്ട് ചാര്‍ത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയില്‍ നിന്ന് തിരിച്ച് വന്ന മറുപടി നല്‍കണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ഗോപി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.