Latest News

തന്റെ കറുത്ത കാലുകളില്‍ താന്‍ അഭിമാനം കൊള്ളുന്നു; ഇത് തന്റെ ജീവിതവും ശരീരവും വഴിയും; ഒഴിഞ്ഞുതന്നാല്‍ നന്ദി ഉണ്ടായിരിക്കും; വീഡിയോയ്ക്ക് താഴെ സദാചാര കമന്റുമായി എത്തിയവര്‍ക്ക് മറുപടികളുമായി സയനോര

Malayalilife
 തന്റെ കറുത്ത കാലുകളില്‍ താന്‍ അഭിമാനം കൊള്ളുന്നു; ഇത് തന്റെ ജീവിതവും ശരീരവും വഴിയും; ഒഴിഞ്ഞുതന്നാല്‍ നന്ദി ഉണ്ടായിരിക്കും; വീഡിയോയ്ക്ക് താഴെ സദാചാര കമന്റുമായി എത്തിയവര്‍ക്ക് മറുപടികളുമായി സയനോര

മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് സയനോര ഫിലിപ്പ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സയനോര പാട്ടുകള്‍ പാടിയിട്ടുണ്ട്. ഗായിക എന്നതിലുപരിയായി ഇപ്പോള്‍ സംഗീത സംവിധായകയുമാണ് സയനോര.വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ ഗായിക നിരവധി തവണ 
വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ സദാചാര ആക്രമണത്തിന് ഇരയാകുന്നയാളാണ്. അത്തരത്തിലുള്ള ഒരു കമന്റിന് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുമായി എത്തിയത്.'വൃത്തികെട്ട വേഷം നാണമില്ലാത്ത സ്ത്രീ','ഇതിന്റെയൊക്കെ തള്ളമാരെ പറഞ്ഞാല്‍ മതി', 'കഷ്ടം ഇത് ബോറായി മാഡം, നിങ്ങളുടെ പാട്ട് കൊണ്ട് എത്രയോ ആരാധകര്‍ ഉള്ള ഒരാളാണ് താങ്കള്‍. ഇത് വേണ്ടിയിരുന്നില്ല' തുടങ്ങിയ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്ക് ഇല്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ്.! ഞാന്‍ ഇതില്‍ അഭിമാനം കൊള്ളുന്നു ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങള്‍ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല . Live and let live ! ഇതിന്റെ അര്‍ത്ഥം മനസിലാകാത്ത ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ പേജ് നിങ്ങള്‍ക്ക് ഉള്ളതല്ല.' - എന്നാണ് സയനോര കമന്റ് ബോക്സില്‍ മറുപടി നല്‍കിയത്.

നിരവധി പേര്‍് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.സദാചാരവാദികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.
 

sayanora react body shaming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES