Latest News

ആശുപത്രിയിലേക്ക് കൊണ്ടു വന്നത് വലതുഭാഗം തളർന്ന നിലയിൽ; ശസ്ത്രക്രിയ വിജയമായിരുന്നെകിൽ പോലും പൂർണമായും വിജയിച്ചു എന്ന് പറയാൻ ഇനിയും കാത്തിരിക്കണം; ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണെന്ന് സീമാ ജി നായർ;

Malayalilife
topbanner
ആശുപത്രിയിലേക്ക് കൊണ്ടു വന്നത് വലതുഭാഗം തളർന്ന നിലയിൽ; ശസ്ത്രക്രിയ വിജയമായിരുന്നെകിൽ പോലും പൂർണമായും വിജയിച്ചു എന്ന് പറയാൻ ഇനിയും കാത്തിരിക്കണം; ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണെന്ന് സീമാ ജി നായർ;

ട്യൂമർ ബാധിച്ച മിനി സ്‌ക്രീൻ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ വിജയകരുമെന്ന് പ്രാഥമിക വിലയിരുത്തൽ. അതീവ ഗുരുതരാവസ്ഥയിൽ ആയ ശരണ്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സർജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നും ശരണ്യയെ അടുത്തറിയുന്ന നടി സീമ ജി നായർ വ്യക്തമാക്കി. ശരണ്യയ്ക്ക് താങ്ങും തണലുമായുള്ളത് സീമയാണ്. ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളുടെ സഹായവും സീമ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തിലും ഉപരി ശരണ്യയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മലയാളികളോട് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചതും സീമയാണ്.

'ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകിൽ പോലും പൂർണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിൻ സർജൻ വരുമ്പോഴേ വ്യക്തമാകൂ . കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ വലതു ഭാഗം തളർന്ന അവസ്ഥയായിരുന്നു.

റിക്കവർ ചെയ്യാൻ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കിൽ പ്രധാന സർജൻ വന്നാലേ അറിയാൻ പറ്റൂ. ബ്രെയിനിനോട് ചേർന്നാണ് ട്യൂമർ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാൽ വ്യത്യാസം വരുമെന്നായിരുന്നു നമ്മൾ പ്രതീക്ഷിച്ചതു. പക്ഷേ അത് എത്രത്തോളം വിജയകരമായിരുന്നു എന്ന് പറയാൻ പറ്റൂവെന്ന് സീമ പറയുന്നു. എന്നാൽ ശരണ്യയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അതുകൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ആശുപത്രി അധികൃതരും സൂചന നൽകുന്നു. ആരോരുമില്ലാത്ത അവസ്ഥയിലാണ് ശരണ്യ. അതുകൊണ്ട് തന്നെ ചികിൽസയ്ക്ക് ഇനിയും സഹായം വേണ്ടി വരും.

അവൾക്ക് ഇനിയും തുടർന്ന് സഹായങ്ങൾ വേണം... ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങൾക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ പറ്റൂ. സുമനസുകൾ സഹായിക്കണം. അവളെ ഞങ്ങൾക്ക് ഒന്ന് എഴുന്നേൽപിച്ച് ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം' - സീമ ജി നായർ അഭ്യർത്ഥിച്ചു. ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർബാധ സ്ഥിരീകരിക്കുന്നത്... തുടർന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വർഷവും ട്യൂമർ വീണ്ടുമെത്തി. ശസ്ത്രക്രിയയിലൂടെ ഇത് അതിജീവിച്ചു. ഇതിനിടെയാണ് ഗുരതരമായ തരത്തിൽ ഏഴാമതും ട്യൂമർ എത്തുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു. ശരണ്യയ്ക്ക് സഹായം നൽകാൻ അക്കൗണ്ടും തയ്യാറാക്കിയിട്ടുണ്ട്

SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode

പ്രശസ്ത സിനിമാ സീരിയൽ താരം ശരണ്യ ശശി ബ്രയിന് ട്യൂമർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ആരാധകരെ നടുക്കിയത്. അതേസമയം എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവ് ഇപ്പോൾ നടിക്കൊപ്പമില്ലെന്നാണ് സൂചന. ഇതും ശരണ്യയെ തളർത്തിയ വിഷയമാണ്. അതിനിടെ ശരണ്യയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിനു സേവിയർ ഇന്നലെ പോസ്റ്റും ഇട്ടിട്ടുണ്ട്. എല്ലാം നല്ല നിലയിലായി എന്നാണ് പോസ്റ്റ്. ശരണ്യയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞായിരുന്നു വിവാഹം കഴിക്കാൻ ബിനു തയ്യാറായത്. ഇതോടെ സോഷ്യൽ മീഡിയയിൽ ബിനു താരവുമായി. സിനിമയുമായി ബിനുവിന് ബന്ധങ്ങളുണ്ട്. ബിനുവിന്റെ സഹോദരൻ സിനിമയിലെ നൃത്ത മേഖലയിൽ പ്രവർത്തിക്കുന്നയാളുമാണ്. ഇതെല്ലാം ബിനുവിനെ വിവാഹം കഴിക്കാൻ ശരണ്യയെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാൽ വീണ്ടും വീണ്ടും അസുഖമെത്തിയതോടെ ബിനു ശരണ്യയെ കൈയൊഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ശരണ്യയുടെ രോഗ വിവരം ഇപ്പോൾ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറി. മലയാള സിനിമാസീരിയൽ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടൻ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയത്. പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. ഓപ്പറേഷനുകൾ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കറുത്ത മുത്ത് സീരിയിലിലെ കേന്ദ്ര കഥാപാത്രങ്ങിൽ ഒരാളായിരുന്നു ശരണ്യയുടെ റോൾ.

ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് 2016ലും ക്യാൻസർ എത്തി. അന്നും ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷവും പല തവണ രോഗമെത്തി.

saranya sasai hospital report follow up

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES