ബോളിവുഡ് നടി സാറ അലി ഖാന്റ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; തന്റെയും കുടുംബാംഗങ്ങളുടെയും ഫലം നെഗറ്റീവ് ആണെന്നും താരം

Malayalilife
topbanner
 ബോളിവുഡ് നടി സാറ അലി ഖാന്റ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; തന്റെയും കുടുംബാംഗങ്ങളുടെയും ഫലം നെഗറ്റീവ് ആണെന്നും താരം

ബോളിവുഡ് താരം സാറ അലി ഖാന്റെ ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സാറ അലി ഖാന്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.കുടുംബാംഗങ്ങളുടെയും തന്റെയും ജോലിക്കാരുടെയും കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണ്. സുരക്ഷാ മുന്‍കരുതല്‍ എല്ലാം എടുക്കുന്നുണ്ട്. ഡ്രൈവറെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  എല്ലാവരും ആരോഗ്യവാന്‍മാരായിരിക്കട്ടെ. അധികൃതര്‍ക്ക് നന്ദി പറയുന്നതായും സാറാ അലി ഖാന്‍ അറിയിച്ചു. 


അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബിഗ് ബിക്ക് പുറമേ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.അമിതാഭിന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരമാണ്. ഇരുവരും ചികിത്സയിലുള്ള നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.

77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്. ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും.കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായ്, മകള്‍ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. ബച്ചന്‍ കുടുംബത്തിലെ ജോലിക്കാരായ 30 പേര്‍ ക്വാറന്റൈനിലാണ്.

Read more topics: # sara ali khans,# driver tests,# covide positive
sara ali khans driver tests covide positive

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES