സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയുമായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ തനിക്ക് നല്‍കാന്‍ ഉണ്ടെന്ന് പരാതി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും സന്തോഷ് ടി കുരുവിള പരാതി നല്‍യിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ആഷിഖ് അബുവിനോട് നിര്‍മാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്.
ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ നാരദന്‍, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന്റെ വിതരണാവകാശം, മ്യൂസിക് റൈറ്റ്‌സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് പൈസ ലഭിക്കാന്‍ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.
സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് ഈ മൂന്ന് സിനിമകളും നിര്‍മിച്ചത്. ഇതില്‍ മായാനദിയും മഹേഷിന്റെ പ്രതികാരവും ബോക്‌സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായവും ഈ സിനിമകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ടോവിനോ തോമസ് ചിത്രമായ നാരദന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ശേഷം 2009ല്‍ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെയാണ് ആഷിക് സ്വതന്ത്ര്യ സംവിധായകനാകുന്നത്. 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 2012 ലെ 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യവിജയം നേടിയതോടെ ആഷിഖ് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും സജീവമാണ് ആഷിഖ് അബു. റൈഫിള്‍ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന ആഷിഖ് അബുവിന്റെ പുതിയ സിനിമ.