ഛായാഗ്രഹണമികവ് കൊണ്ട് തന്റെ ചിത്രങ്ങള്‍ വ്യത്യസ്തമാക്കുന്ന വ്യക്തിയാണ് സന്തോഷ് ശിവന്‍. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനന്തഭദ്രം ഉറുമി തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ദൃശ്യവിരുന്നായിരുന്നു സമ്മാനിച്ചത്.ഉറുമിക്ക് ശേഷം സംവിധായകന്റെ റോളില്‍ വീണ്ടും സന്തോഷ് ശിവന്‍ ജാക്ക് ആന്‍ ജില്ലിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ ആരംഭിച്ചു ചിത്രത്തില്‍ ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മലയാള ചിത്രം 'ജാക്ക് ആന്‍ ജില്ലിന്റെ' ഷൂട്ടിങ് ആലപ്പുഴയില്‍ ആരംഭിച്ചു.
മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളത്തിലും ലണ്ടനിലുമായാണ് ചിത്രീകരണം നടത്തുന്നത്.
ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന ജാക്ക് ആന്‍ ജില്ലിന് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും സാങ്കേതിക വിദഗ്ദ്ധരെ സംവിധായകന്‍ രംഗത്തിറക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യമായി സംവിധാനം ചെയ്ത 'സ്റ്റോറി ഓഫ് ടിബ്ലു' എന്ന ഹൃസ്വചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയ 'ഹാലോ' (കുട്ടികള്‍ക്കായുള്ള ചിത്രത്തില്‍ മികച്ചത്), 'ദ ടെററിസ്റ്റ്' (മികച്ച തമിഴ് ഫീച്ചര്‍ ഫിലിം), മല്ലി (മികച്ച പാരിസ്ഥിതിക സംരക്ഷണചിത്രം) എന്നിവയും ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2013ല്‍ പുറത്തിറങ്ങിയ 'ഇണം' ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞമാസം തിയേറ്ററുകളിലെത്തിയ മണിരത്നം ചിത്രം 'ചെക്കൈ ചിവന്ത വാന'ത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവന്റേതായിരുന്നു.