Latest News

അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല;മിമിക്രിയിലൂടെ സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് പരാതി: സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Malayalilife
അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല;മിമിക്രിയിലൂടെ സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് പരാതി: സന്തോഷ് പണ്ഡിറ്റിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ടന്‍ സുരാജ് വെഞ്ഞാറമൂടിന് എതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. മിമിക്രിയിലൂടെ തന്നെ അപമാനിച്ചെന്ന് കാട്ടിയാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.പരാതിയില്‍ നേരത്തെ വിധി പറഞ്ഞ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ നിയമ വിരുദ്ധതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അനുകരണ കല വ്യക്തത്വത്തെ അപമാനിക്കുന്നതല്ല. സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചത്. അതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ വ്യക്തി അധിക്ഷേപം നടത്തിയെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി.

ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ഹര്‍ജിയില്‍ ആദ്യം വിധി പറഞ്ഞിരുന്നു. സ്വകാര്യ അന്യായത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഇത് ചോദ്യം ചെയ്ത് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ഹൈക്കോടതിയും തള്ളുകയായിരുന്നു.

santhosh pandits petition suraj venjaramoodu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES