Latest News

പെണ്‍കുട്ടി നിറകണ്ണുകളോടെ സഹായം ചോദിച്ചു...!ദ്യുതിക്ക് മനസറിഞ്ഞ് സഹായം നല്‍കി പണ്ഡിറ്റ്; ഒളിമ്പികിസ് ട്രാക്കില്‍ പറന്നുയരാന്‍ ദ്യുതിക്ക് സന്തോഷ് പണ്ഡിറ്റിന്റെ സഹായം

Malayalilife
പെണ്‍കുട്ടി നിറകണ്ണുകളോടെ സഹായം ചോദിച്ചു...!ദ്യുതിക്ക് മനസറിഞ്ഞ് സഹായം നല്‍കി പണ്ഡിറ്റ്; ഒളിമ്പികിസ് ട്രാക്കില്‍ പറന്നുയരാന്‍ ദ്യുതിക്ക് സന്തോഷ് പണ്ഡിറ്റിന്റെ സഹായം

കഥ തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ ഒരു സിനിമയെ വണ്‍മാന്‍ഷോയില്‍ തീര്‍ത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. കോടികള്‍ ചിലവഴിച്ച് പുറത്തിറക്കിയ മലയാളസിനിമകള്‍ക്ക് മുന്നില്‍ ചുരുങ്ങിയ ബജറ്റില്‍ സിനിമകള്‍ ഒരുക്കിയാണ് സന്തോഷ് വിജയം കൈവരിച്ചത്. ശതംസമര്‍പ്പയാമി എന്ന ബി.ജെ.പി പരിപാടിക്ക് ഒന്നരലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ പേരില്‍ നടന് ഏറെ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിട്ടിരുന്നു. കായിക ട്രാക്കിലേക്ക് പറന്നുയരാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട മലയാളിതാരം ദ്യുതിക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പണ്ഡിറ്റ്. 

ശതം സമര്‍പ്പയാമിക്ക് ഒന്നരലക്ഷം രൂപ സംഭാവന നല്‍കിയതിന് വന്‍ വിമര്‍ശനമാണ് സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്നത്. തന്റെ പണം എന്തുചെയ്യണമെന്ന് താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പിന്നീട് രംഗത്ത് വന്നത്. വിമര്‍ശന ശരങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ട് ഒടുവില്‍ ഹീറോയെന്ന് വിളിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കായിക ട്രാക്കില്‍ പണമൊരു തടസ്സമായപ്പോള്‍ ഓടിത്തീര്‍ക്കാനാകതെ കിതച്ച ദ്യൂതിയുടെ ഒളിംപിക്സ് മോഹങ്ങള്‍ക്ക് ചിറക് നല്‍കികൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഹീറോയിസം.

സൈക്ലിങ്ങ്, സ്വിമ്മിങ്ങ്, റണ്ണിങ്ങ് ഉള്‍പ്പെടെ വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പോത്തന്‍കോട്ടെ ദ്യൂതി എന്ന പെണ്‍കുട്ടിക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. മുമ്പ് പല അവസരങ്ങളിലും ഇത്തരത്തില്‍ പലര്‍ക്കും സഹായം നല്‍കി സന്തോഷ് പണ്ഡിറ്റ് മാതൃകയായിരുന്നു. ദ്യുതിക്ക് സഹായവുമായി രംഗത്തെത്തിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണരൂപം:-

കഴിഞ്ഞ ദിവസം ദ്യുതി എന്ന പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് തന്റെ ഫേസ്ബുക്കിലെത്തിയിരുന്നു. കോഴിക്കോട്ട് നിന്നും കാര്യങ്ങള്‍ മനസിലക്കുവാന്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നെന്നും സന്തോഷ്  പറയുന്നു.

ഇന്നലെ എന്റെ  ഫേസ് ബുക്കില്‍ ദ്യുതി  എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു... 
കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി...സൈക്ലിങ്ങ്, സ്വിമ്മിങ്ങ്, റണ്ണിങ്ങ് ഉള്‍പ്പെടെ
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് ദ്യുതി. ഇപ്പോള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ധ്യുതിക്ക് പ്രാരാബ്ധങ്ങള്‍ മൂലം സാധിക്കുന്നില്ലെന്നും സന്തോഷ് പറയുന്നു. 

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..കാര്യങ്ങള്‍  നേരില്‍ അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു... 
ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ9 ശ്രമിക്കും...

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും കുട്ടിയുടെ കഴിവുകളെന്നും സന്തോഷ് പറയുന്നു.

Read more topics: # santhosh pandit,# dyuthi ,# Olympics
santhosh pandit help dyuthi Olympics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES