പുലിമുരുകനും, ബാഹുബലിയും , ലൂസിഫറുമൊക്കെ തകര്‍ന്ന് തരിപ്പണമാകും; മമ്മൂട്ടി ചിത്രം 300 കോടി നേടുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം; ഏറ്റെടുത്ത് മമ്മൂട്ടി ആരാധകരും

Malayalilife
topbanner
പുലിമുരുകനും, ബാഹുബലിയും , ലൂസിഫറുമൊക്കെ തകര്‍ന്ന് തരിപ്പണമാകും; മമ്മൂട്ടി ചിത്രം 300 കോടി നേടുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം; ഏറ്റെടുത്ത് മമ്മൂട്ടി ആരാധകരും

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം 300 കോടി ക്ലബ്ബില്‍ഇടം നേടുന്ന ആദ്യ മലയാളം സിനിമയാകുമെന്ന പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. മാമാമാങ്കം റിലീസായാല്‍, പുലി മുരുകന്‍ ബാഹുബലി 2 ലൂസിഫര്‍ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവചനംം. കേരളത്തില്‍നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടിയും നേടാം എന്നാണ് പറയുന്നത്.

പഴശ്ശിരാജ, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ ആ സിനിമകള്‍ വന്‍വിജയം നേടിയിരുന്നു എന്നതാണ് പണ്ഡിറ്റ് പറയുന്നത്. എന്തായാലും സ്‌ന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.അടുത്തിടെ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
പണ്ഡിറ്റിന്റെ മെഗാ പ്രവചനം..
മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ
മമ്മൂക്കയുടെ Big budget mass movie 'മാമാങ്കം' സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ 'പുലി മുരുക9', 'ബാഹുബലി 2' , 'ലൂസിഫ4' വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ4ഡും ഇതോടെ തക4ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്‌ടെ 'ബാഹുബലി' എന്നാണ് കരുതുന്നത്. Making and technical levelല്‍ 'ബാഹുബലി'യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan jiയും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ9 പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി). ഇനിയും ഈ സിനിമയുടെ വമ്പ9 വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ('ഒരു വടക്ക9 വീരഗാഥ', 'പഴശ്ശിരാജ') വ9 വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം 'മാമാങ്കം' സിനിമയും നേടും എന്നു കരുതാം. (വാല്‍ കഷ്ണം.. മുരുകനും, ബാഹുബലിയും തീ4ന്നോ എന്നറിയുവാ9 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.) Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം..പണ്ഡിറ്റ് ഡാ..)

 

santhosh pandit fb post mamankam will be first 300cr film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES