Latest News

ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത് എന്ന ക്യാംപ്ഷനോടെ  കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് നടന്‍ സന്താനം; വീഡിയോ പുറത്ത് വന്നതോടെ വിമര്‍ശനം

Malayalilife
ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത് എന്ന ക്യാംപ്ഷനോടെ  കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് നടന്‍ സന്താനം; വീഡിയോ പുറത്ത് വന്നതോടെ വിമര്‍ശനം

മിഴ് സിനിമാസ്വാദകരുടെ പ്രിയ താരമാണ് സന്താനം. ഇപ്പോഴിതാ ഒരു കടുവയെ കളിപ്പിക്കുന്ന ഡിയോ ഷെയര്‍ ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത് എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.

എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ശരിക്കും പുലിവാല് പിടിച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരാധകര്‍ക്ക് തെറ്റായ സന്ദേശം ആണ് നടന്‍ നല്‍കുന്നതെന്നും ആളുകള്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല

അതേസമയം സന്താനം നായകനായ ചിത്രം 'സഭാപതി'  അടുത്തിടെ ആണ് പ്രദര്‍ശനത്തിനെത്തിയത്.  ചിത്രത്തിന്റെ ഒരു ഡിലീറ്റഡ് സീനും അടുത്തിടെ പുറത്തുവന്നിരുന്നു. സന്താനമടക്കമുള്ള തമിഴ് താരങ്ങള്‍ തന്നെയാണ് വീഡിയോ പങ്കുവച്ചത്.

Read more topics: # സന്താനം
santhanam pets a tiger in viral video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES