ജനിച്ചത് സംഗീത കുടുംബത്തില്‍; പരസ്യ ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമയിലേക്ക്; ഭരതന്‍ ചിത്രം വൈശാലിയിലെ ഋഷിശ്യംഗനായി മലയാളികളുടെ മനസില്‍; കാലിഫോര്‍ണിയായിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് തിളങ്ങുന്ന സഞ്ജയ് മിത്ര വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
ജനിച്ചത് സംഗീത കുടുംബത്തില്‍; പരസ്യ ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമയിലേക്ക്; ഭരതന്‍ ചിത്രം വൈശാലിയിലെ ഋഷിശ്യംഗനായി മലയാളികളുടെ മനസില്‍; കാലിഫോര്‍ണിയായിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് തിളങ്ങുന്ന സഞ്ജയ് മിത്ര വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

മലയാളിക്ക് ഋഷ്യശൃംഗന്‍ എന്നാല്‍ വൈശാലിയിലെ ഋഷ്യശൃംഗനാണ്.എം.ടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഋഷിശ്യംഗനായി എത്തി യ നടന്‍ സഞ്ജയ് മിത്ര മലയാളികളുടെ മനസില്‍ ഇന്നും ഇടംപിടിച്ചിരിക്കുന്ന ടനടനാണ്. മലയാളിയല്ലാത്ത, എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട മുംബൈ സ്വദേശിയായ സഞ്ജയ് മിത്ര കാലിഫോര്‍ണിയയിലാണ് താമസം. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ നടന്‍ പഴയ ഓര്‍മ്മകള്‍ പങ്ക് വച്ചു.
                           
വൈശാലി സിനിമയെ കുറിച്ചോര്‍ക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകരമായൊരു അനുഭവം കൂടിയാണ് സഞ്ജയ് മിത്രയ്ക്ക് ഓര്‍മ വരിക. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു പുലിയില്‍ നിന്നുമുണ്ടായ ആക്രമണം സഞ്ജയ് മിശ്രയ്ക്ക് മറക്കാനാവില്ല. 

'ഒരു നായ്ക്കുട്ടിയെപ്പോലും കയ്യിലെടുക്കാത്ത ആളായിരുന്നു ഞാന്‍, എന്നിട്ടും എനിക്ക് ഒരു പുലിയെ മടിയില്‍ കിടത്തേണ്ടി വന്നു. അതിനെ ഒന്നു നോക്കാന്‍ പോലും കഴിയാത്തവിധത്തില്‍ എനിക്കു പേടി തോന്നി. ഒരു ദിവസം പുലി അസ്വസ്ഥനായി, എന്റെ മുഖത്ത് മാന്തി. ഭാഗ്യവശാല്‍, അധികമൊന്നും പറ്റിയല്ല. ഉടനെ എല്ലാവരുമെന്നെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് ലൊക്കേഷനിലേക്ക് മടങ്ങാനായി, അതെന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മ്മയായി തുടരുന്നു,' സഞ്ജയ്  പറഞ്ഞു.

വൈശാലിയില്‍ അഭിനയിക്കുമ്പോള്‍ സഞ്ജയ് മിത്രയ്ക്ക് പ്രായം 22 വയസ്സ്. ഒരു പരസ്യം കണ്ടാണ് ഭരതന്‍ സഞ്ജയ് മിശ്രയെ തേടി ചെല്ലുന്നത്. അഭിനയിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ ആദ്യം  മടി തോന്നിയെന്നും, എന്നാല്‍ ഭരതന്‍ ഋഷ്യശൃംഗനിലെ ക്യാരക്ടര്‍ സ്‌കെച്ചുകള്‍ കാണിച്ചപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹം തോന്നിയെന്നും സഞ്ജയ് പറയുന്നു. 

ഋഷ്യശൃംഗനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.ആ രേഖാചിത്രങ്ങള്‍ക്ക് ഞാനുമായി പല രീതിയിലും സാമ്യമുണ്ടായിരുന്നു, എന്റെ മുഖവുമായും പേഴ്‌സണലാറ്റിയുമായുമൊക്കെ. തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനു  വ്യക്തതയുണ്ടായിരുന്നു,' സഞ്ജയ് കൂട്ടിച്ചേര്‍ത്തു. 

സിനിമ കേരളത്തില്‍ വമ്പന്‍ ഹിറ്റായ കാര്യം താന്‍ അറിയുന്നത് വൈകിയാണെന്നും സഞ്ജയ് ഓര്‍ത്തെടുത്തു. 'സിനിമയുടെ നൂറാം ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഹിറ്റായി എന്ന് ഞാന്‍ അറിഞ്ഞത്. അന്ന് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു.'

മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും നൂറു സിനിമകള്‍ ചെയ്തതിനു തുല്യമായ സ്വീകാര്യതയാണ് ആ ഒരൊറ്റ കഥാപാത്രം തനിക്കു നല്‍കിയതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

വൈശാലിക്ക് ശേഷം ഞാനും വൈശാലിയിലെ നായികയായ സുപര്‍ണയും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതിനുശേഷം 2007ല്‍ വിവാഹമോചിതരായി. രണ്ട് കുട്ടികളാണ് ഉള്ളത്.
പിന്നീട് 2011ല്‍  കോളേജ് മേറ്റായിരുന്ന തരുണയെ വിവാഹം കഴിച്ചു. തരുണ വന്നതിനു ശേഷം ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു. 

ഒരു സംഗീത കുടുംബത്തില്‍ നിന്നാണ് സഞ്ജയുടെ ജനനം.അച്ഛന്‍ പ്രശസ്തനായ ഒരു സംഗീതജ്ഞനായിരുന്നു. അക്കോര്‍ഡിയന്‍ എന്ന മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റ് ആയിരുന്നു  വായിച്ചിരുന്നത്. ഇതില്‍ 15000ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം വായിച്ചിട്ടുണ്ട്. മിക്ക ഹിന്ദി സിനിമകളിലും രാജ്കപൂര്‍ വായിക്കുന്നത് ഈ സംഗീതോപകരണമാണ്.1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതലോകത്ത് ഏറ്റവും പ്രശസ്തമായ സംഗീതോപകരണമായിരുന്നു അക്കോര്‍ഡിയന്‍. 

sanjay mithra in usa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES