ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നവരാണ് സാനിയ ഇയ്യപ്പനും നൂറിന്‍ ഷെരീഫും. നല്ല അഭിനേതാക്കള്‍ എന്നതിനേക്കാള്‍ നല്ല നര്‍ത്തകര്‍ കൂടിയാണ് ഇരുവരും. ഫ്രീക്ക് പെണ്ണെ എന്ന പാട്ടിലെ നൃത്തരംഗം കൊണ്ട് തന്നെ നൂറിന്‍ അത് തെളിയിച്ചു. ഡാന്‍സിന്റെ കാര്യത്തില്‍ മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് മത്സരാര്‍ത്ഥിയായിരുന്ന സാനിയയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിജയപ്പെടുത്തേണ്ട കാര്യവുമില്ല. സമൂഹമാധ്യമങ്ങളില്‍ സജ്ജീവമായ ഇരുവരുടെയും ഫോട്ടോ ഷൂട്ടുകളും ഡാന്‍സ് വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.
ലൂസിഫറിലെ റഫ്താര എന്ന പാട്ടിനാണ് ഇരുവരും ഒന്നിച്ച് ചുവട് വെച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡാന്‍സിനിടയില്‍ ഇരുവരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതും കാണാം. കൊച്ചി മേയര്‍ സൗമിനി ജെയിന്‍,രമ്യ ഹരിദാസ്,ഹൈബി ഈഡന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിക്കൊണ്ടള്ള ഇരുവരുടെയും ഡാന്‍സ്.;