മമ്മൂക്ക അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ദി പ്രീസ്റ്. നവാഗതനായ ജോഫിന്റെ സംവിധാനത്തിൽ നിരവധി താരങ്ങൾ ഒരുമിച്ച് അഭിനയിച്ച് മലയാള സിനിമ തിരിച്ചു കൊണ്ടുവരാൻ തക്കവണ്ണമുള്ള സിനിമയാണ് ദി പ്രീസ്റ്. ഇതിൽ മഞ്ജു വാരിയർ, നിഖില, ബേബി മോണിക്ക , സാനിയ, രമേശ് പിഷാരടി, ജഗദീഷ് എന്നിവർ അടങ്ങുന്ന വൻ താരനിരയാണ് ഉള്ളത്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ താരം.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നുവെങ്കിലും ടെന്‍ഷനും പേടിയും കാരണം തനിക്ക് ഡയലോഗ് മറന്നു പോയ സംഭവമാണ് സാനിയ വെളിപ്പെടുത്തിയിരുക്കുന്നത്. ഡയലോഗ് മറന്നു പോയി നിന്ന തന്നെ ഡയലോഗ് പഠിപ്പിക്കാനായി മമ്മൂട്ടി വരെ വന്നുവെന്നാണ് സാനിയ ഇപ്പോൾ പറയുന്നത്. പേടിച്ചിട്ട് ഡയലോഗ് പോലും പറയാന്‍ പറ്റാത്ത അവസ്ഥയായെന്നും സാനിയ പറയുന്നു. മമ്മൂക്കയുമായി ആദ്യ ദിവസം ഡയലോഗ് പറയുമ്പോള്‍ തന്നെ ക്ഷ, ജ്ഞ, ഠ വരച്ചുവെന്ന് സാനിയ പറയുന്നു. മമ്മൂക്കയുടെ കൂടെ ബാല്യകാല സഖിയില്‍ അഭിനയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാനിയ ഓര്‍ക്കുന്നു. ജോഫിന്‍ ചേട്ടനോട് ചോദിച്ചാല്‍ അറിയാം താന്‍ വിറച്ചു കൊണ്ടായിരുന്നു ഡയലോഗ് പറഞ്ഞിരുന്നതെന്നുമാണ് സാനിയ പറഞ്ഞത്.
മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.