Latest News

പാല്‍തു ജാന്‍വറിലെ സ്റ്റെഫി ഇനി സംവിധായകന് സ്വന്തം; സംഗീത് പി രാജന്‍ ശ്രുതി സുരേഷ് വിവാഹം നാളെ

Malayalilife
പാല്‍തു ജാന്‍വറിലെ സ്റ്റെഫി ഇനി സംവിധായകന് സ്വന്തം; സംഗീത് പി രാജന്‍ ശ്രുതി സുരേഷ് വിവാഹം നാളെ

ബേസിലിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാല്‍തു ജാന്‍വര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് പി. രാജന്‍ വിവാഹിതനാവുന്നു. ചിത്രത്തില്‍ സ്റ്റെഫി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി സുരേഷ് ആണ് വധു. നാളെ രാവിലെ 11.50ന് ചങ്ങനാശേരി കുണ്ടൂര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. . 

തിരുവല്ല ആണ് ശ്രുതിയുടെ നാട്. സംഗീതിന്റെ നാടായ ഇരിട്ടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രിയ സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. അമല്‍ നീരദിന്റെ ശിഷ്യനായ സംഗീത് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് പാല്‍തു ജാന്‍വര്‍. ജൂണ്‍ സിനിമയില്‍ പ്‌ളസ്ടുകാരിയായ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ശ്രുതി, കരിക്ക് ഫ്‌ളിക്കിന്റെ റോക്ക് വേപ്പര്‍ സിസേഴ്‌സിലെ ആതുവായും കല്യാണക്കച്ചേരി എന്ന വെബ് സീരിസില്‍ പ്രസു എന്ന പ്രസന്നയായും തിളങ്ങിയിട്ടുണ്ട്. 

ഒ.ടി.ടി റിലീസായി കഴിഞ്ഞ ദിവസം സ്ട്രീം ചെയ്ത സുന്ദരി ഗാര്‍ഡന്‍സില്‍ നീരജ് മാധവിന്റെ സഹോദരിയായും വേഷമിട്ടു. നടനും കുപ്പിവള, ഓര്‍മ്മ, നാളെക്കായ് എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ സുരേഷ് തിരുവല്ലയുടെ മകളാണ്. ശ്രുതിയുടെ സഹോദരന്‍ സൂരജ് കുമാര്‍ ക്വീന്‍ സിനിമയില്‍ വര്‍ക്കിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
 

sangeeth p rajan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES