Latest News

പ്രണയിനിയെ കാണാന്‍ ഇന്ത്യയിലേക്ക് തിരികെയെത്തി സുഡാനി താരം സാമുവല്‍;  ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ കാമുകിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് താരം;  മുന്‍ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുമ്പോള്‍ ഇഷയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടന്‍

Malayalilife
പ്രണയിനിയെ കാണാന്‍ ഇന്ത്യയിലേക്ക് തിരികെയെത്തി സുഡാനി താരം സാമുവല്‍;  ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ കാമുകിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് താരം;  മുന്‍ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുമ്പോള്‍ ഇഷയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടന്‍

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമയിലൂടെ  മലയാളികളുടെ മനസില്‍ ചേക്കേറിയ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സിനിമയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച് മലയാളി മനസില്‍ ചേക്കെറിയ നൈജീരിയന്‍ താരത്തിന് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. തന്റെ വിഷമങ്ങളും സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ അതുകൊണ്ട് തന്നെ സോഷ്യല്‍മീഡിയ വഴിയാണ് താരം ആരാധകരുമായി പങ്ക് വയ്ക്കാറുള്ളത്. ഇപ്പോളിതാ തന്റെ കാമുകിയെയും ആരാധകര്‍ക്കായി താരം പരിചയപ്പെടുത്തുകയാണ്.

താന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും തന്റെ പ്രണയിനിയെ കാണാന്‍ വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നും നടന്‍ പറയുന്നു.ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ ഓര്‍ക്കുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു.

താന്‍ വിഷാദത്തില്‍ പെട്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നും പറഞ്ഞുകൊണ്ട് കുറച്ചുനാള്‍ മുന്‍പ് സാമുവല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹം ഏറെ ആഹ്ലാദവാനാണ്.

'എനിക്ക് ഇന്ത്യന്‍ സ്ത്രീകളെ ഇഷ്ടമാണ്. പക്ഷെ എന്റെ കാമുകിയുടെ ദേശം അല്ല എന്നെ അവളിലേക്ക് ആകര്‍ഷിച്ചത്. അത് അവളുടെ ഹൃദയവും അലിവുള്ള വ്യക്തിത്വവുമായിരുന്നു. ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ഞാനും ഇഷയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തീരുമാനമെടുത്തത്. എന്റെ കാര്യത്തില്‍ ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാര്യമാണ് ഞാന്‍ അവളെ കണ്ടുമുട്ടിയതെന്നത്. ഞാനുമായി ഇത്രയും ചേരുന്ന ഒരാളെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. എന്നില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ അവളെ കണ്ടപ്പോള്‍ പൂര്‍ണമായി മാറി.' പ്രണയാതുരനായി സാമുവല്‍ പറയുന്നു.

തന്റെ മുന്‍ കാമുകിയുമായുള്ള ബ്രേക്കപ്പിലൂടെ കടന്നു പോകുകയായിരുന്ന സാമുവല്‍ തമാശയ്ക്കാണ് 'നമ്മുക്ക് ഡേറ്റ് ചെയ്താലോ' എന്ന ആശയം ഇഷയ്ക് മുന്‍പിലേക്ക് വയ്ക്കുന്നത്. ഇക്കാര്യം ഇഷ തുടക്കത്തില്‍ തമാശയായി തന്നെയാണ് എടുത്തതെങ്കിലും പിന്നീട് പതുക്കെ ഇരുവര്‍ക്കുമിടയില്‍ പ്രണയം പൊട്ടി വിടരുകയായിരുന്നു. വിവാഹത്തിന്റെ കാര്യം ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നിലവില്‍ ഗൗരവതരമായ പ്രണയബന്ധത്തിലാണ് തങ്ങളെന്നും സാമുവല്‍ പറഞ്ഞു. 'ഞങ്ങള്‍ എന്‍ഗേജ്ഡ് ആയാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വിവരം അറിയിക്കും.' 'സുഡാനി' സാമുവല്‍ പറയുന്നു.

 

samuel robinson with his lover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES