Latest News

കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി; നേരത്തെ ഞാന്‍ ഒരു നടി മാത്രമായിരുന്നു; ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്; മകന്റെ ജനനത്തിന് പിന്നാലെ പ്രസവാനന്തര വിഷാദരോഗം അലട്ടുന്നതായി സമീറാ റെഡ്ഡി

Malayalilife
കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി; നേരത്തെ ഞാന്‍ ഒരു നടി മാത്രമായിരുന്നു; ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്; മകന്റെ ജനനത്തിന് പിന്നാലെ പ്രസവാനന്തര വിഷാദരോഗം അലട്ടുന്നതായി സമീറാ റെഡ്ഡി

കന്റെ ജനനത്തിന് പിന്നാലെ തന്നെ പ്രസവാനന്തര വിഷാദരോഗം അലട്ടിയിരുന്നതായി നടി സമീറ റെഡ്ഡി. വല്ലാതെ ഭാരം കൂടിയെന്നും സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നില്ലായിരുന്നുവെന്നും സമീറ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''2015ലായിരുന്നു ഹാന്‍സിന്റെ ജനനം. 32 കിലോ ഉയര്‍ന്ന് 102 കിലോയായിരുന്നു അപ്പോഴത്തെ ഭാരം. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവര്‍ക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങള്‍ കേട്ടു. എന്നെ വിഷാദം അലട്ടിയിരുന്നതായി എല്ലാവര്‍ക്കും അറിയാം, ഇതൊക്കെയാണെങ്കിലും ഞാന്‍ നല്ലൊരു അമ്മയായിരുന്നു. 

''കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാന്‍ പ്രയത്‌നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്തെ ഞാന്‍ ഒരു നടി മാത്രമായിരുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്. 

''പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ സിനിമാരംഗത്തേക്ക് മടങ്ങിയെത്താമെന്നാണ് കരുതിയത്. പക്ഷേ ഒരു വ്യക്തിയെന്ന നിലയില്‍ ആകെ തകര്‍ന്നെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയില്‍ ആളുകള്‍ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മര്‍ദ്ദം തരുന്ന കാര്യമാണ്. ഞാന്‍ പെര്‍ഫെക്ട് ആണ്, ഓകെ ആണ് എന്ന് ഇടക്കിടെ ആളുകളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ. 

''പക്ഷേ ഇന്ന് കാര്യങ്ങളെല്ലാം മാറി. ഞാന്‍ വീണ്ടും ഗര്‍ഭിണിയാണ്. വയറുണ്ട്, വണ്ണമുണ്ട്. എപ്പോഴും ഗ്ലാമറസ് ആയിരിക്കാന്‍ എനിക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷേ എനിക്കുറക്കെ പറയാന്‍ കഴിയും, ഇങ്ങെനെ ആയാലും കുഴപ്പമില്ലെന്ന്''-സമീറ പറഞ്ഞു. 2014ലായിരുന്നു സമീറയും അക്ഷയ് വാര്‍ദെയും തമ്മിലുള്ള വിവാഹം. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. 

Read more topics: # sameera reddy about her life
sameera reddy about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES