അഭിനയത്തില്‍ നിന്ന് വീണ്ടും ഇടവേളയെടുക്കാനൊരുങ്ങി സാമന്ത. വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്ന ആക്ഷന്‍-ത്രില്ലര്‍ സീരീസ് സിറ്റാഡലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം താരം ഒരു വര്‍ഷമെങ്കിലും ഇടവേളയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ താരം മയോസൈറ്റിസ് രോഗത്തിന് വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയേക്കും.
മയോസൈറ്റീസ് ചികിത്സയുടെ ഭാഗമായി യു.എസിലേക്ക് പോകുന്ന സാമന്ത ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കും. ആരോഗ്യ പുരോഗതി ഉണ്ടായ ശേഷമേ ഇനി സിനിമയിലേക്ക് മടങ്ങി വരും. ആറുമാസത്തിനകം രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് അവസാനം യുഎസിലേക്ക് പോവാനാണ് സാമന്തയുടെ തീരുമാനം.
വിവിധ പ്രൊജക്ടുകള്‍ക്കായി മുന്‍കൂര്‍ വാങ്ങിയ പണം സാമന്ത തിരികെ നല്‍കിയതായാണ് വിവരം.
പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് മയോസൈറ്റിസ്. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്. സിറ്റാഡെല്‍ എന്ന വെബ്‌സീരീസ്, വിജയ് ദേവരകൊണ്ടയുടെ നായികയായി ഖുശി എന്നിവയാണ് സാമന്തയുടെ പുതിയ പ്രോജക്ടുകള്‍. സെപ്തംബറില്‍ ഖുശി റിലീസ് ചെയ്യും.