കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സസ്പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് നടന്‍. നടന്റെ സോഹോദരിയുടെ മകളായ അലിസെ അഗ്നിഹോത്രിയാണ് ഇന്നലെ ചിത്രത്തില്‍ തിരിഞ്ഞു നിന്ന ആ യുവതി. 'എന്റെ ഹൃദയത്തിന് ഹായ് പറയൂ' എന്ന് ചിത്രത്തില്‍ കുറിച്ചുകൊണ്ടാണ് സല്‍മാന്‍ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.
സല്‍മാന്റെ വസ്ത്ര ബ്രാന്‍ഡായ 'ബീയിങ് ഹ്യൂമന്‍' പുറത്തിറക്കിയ പുതിയ ലേഡീസ് കളക്ഷനുമായാണ് അലിസെ എത്തിയത്. ഡെനിം ഷര്‍ട്ടും ജീന്‍സും ധരിച്ച് ഇരുവരും നില്‍ക്കുന്നതാണ് ആദ്യത്തെ ചിത്രത്തില്‍. സ്ലീവ്ലെസ് വിന്റര്‍ ജാക്കറ്റ് ധാരിച്ചു നില്‍ക്കുന്നതാണ് രണ്ടാമത്തെ ചിത്രം. അതേസമയം, 'ഫാരേ' എന്ന ചിത്രത്തിലൂടെ അലിസെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സല്‍മാന്‍ ഖാനാണ് തന്റെ മരുമകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3'യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ദീപാവലി റിലീസായാണ് ചിത്രം എത്തുക. പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില്‍ വരുന്ന ആദ്യ ചിത്രമാണ് ടൈഗര്‍ 3. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. 'ടൈഗര്‍ സിന്ദാ ഹേ', 'വാര്‍', 'പഠാന്‍' എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഷാരൂഖ് കാമിയോ റോളില്‍ എത്തുമെന്നാണ് പ്രതീക്ഷ.