Latest News

മകളുടെ കല്യാണത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കേട്ടുമടുത്തു; കല്യാണത്തിന് എന്നെയും വിളിക്കണം; ശ്രദ്ധകപൂര്‍ വിവാദത്തില്‍ പരിഹാസുമായി പിതാവ്

Malayalilife
മകളുടെ കല്യാണത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കേട്ടുമടുത്തു; കല്യാണത്തിന് എന്നെയും വിളിക്കണം; ശ്രദ്ധകപൂര്‍ വിവാദത്തില്‍ പരിഹാസുമായി പിതാവ്

ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.  പ്രമുഖ ഫോട്ടോഗ്രാഫര്‍ രോഹന്‍ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020ല്‍ വിവാഹം കഴിക്കുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോഴിതാ അത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രദ്ധയുടെ അച്ഛന്‍ ശക്തി കപൂര്‍.

'ശരിക്കും? എന്റെ മകള്‍ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാന്‍ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാന്‍ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛന്‍, എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാന്‍ പറഞ്ഞത്' - ശക്തി കപൂര്‍ പരിഹാസത്തോടെ പറഞ്ഞു. 

ശ്രദ്ധയും രോഹിതും രണ്ടുവര്‍ഷമായി പ്രണയത്തിലാണ്എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിലെ സൈക്കോ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

sakthi kapur about gossip his daughter marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES