Latest News

ഒരു രാത്രിയ്ക്ക് ഒരുകോടി നല്‍കാമെന്ന് അസഭ്യസന്ദേശം; നടി സാക്ഷി ചൗധരി നല്‍കിയ മറുപടി വൈറല്‍

Malayalilife
ഒരു രാത്രിയ്ക്ക് ഒരുകോടി നല്‍കാമെന്ന് അസഭ്യസന്ദേശം; നടി സാക്ഷി ചൗധരി നല്‍കിയ മറുപടി വൈറല്‍

സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നത് പുതിയ സംഭവമല്ല. താരങ്ങള്‍ ചിത്രങ്ങളോ വിഡിയോകളോ അഭിപ്രായങ്ങളോ പോസ്റ്റ് ചെയ്താല്‍ മോശം കമന്റുകളുമായി വിവാദമുണ്ടാക്കാന്‍ ഒരു സംഘം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൈബര്‍ നിയമങ്ങള്‍ ശക്തമായിട്ടു കൂടി ഈ മനോവൈകൃതത്തിന് യാതൊരു ശമനവുമില്ല എന്നതാണ് മറ്റൊരു വസ്തുത.

നിരവധി നടിമാര്‍ക്കാണ് ഇത്തരക്കാരുടെ അസഭ്യങ്ങളും അശ്ലീല പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ചുട്ട മറുപടി കൊടുത്ത് ഇത്തരം മനോരോഗികളുടെ വായടപ്പിക്കാറുണ്ടെന്നതും എടുത്തു പറയണം. അപ്പോഴും ചലച്ചിത്ര താരങ്ങളെ അപമാനിക്കുന്ന പ്രവണതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നടി സാക്ഷി ചൗധരിക്കുണ്ടായ മോശം അനുഭവം.

താന്‍ ട്വിറ്ററില്‍ രണ്ടു വിഡിയോകള്‍ പോസ്റ്റു ചെയ്ത ശേഷമാണ് ചിലര്‍ അശ്ലീല കമന്റുകളുമായെത്തിയതെന്ന് സാക്ഷി വ്യക്തമാക്കുന്നു. ''എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്''.  സാക്ഷി പറയുന്നു. താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ 'മാഗ്‌നെറ്റ്' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു.

ഡറാഡൂണ്‍ സ്വദേശിയായ സാക്ഷിയുടെ സിനിമ അരങ്ങേറ്റം 2013 ല്‍ പൊട്ടുഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുഗ് ചിത്രം തന്നെയായ സെല്‍ഫി രാജയില്‍ വേഷമിട്ടു. വിനയ്യുടെ ജോടിയായി ആയിരത്തില്‍ ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിയുടെ പുതിയ ചിത്രമാണ് മാഗ്‌നറ്റ്.

Read more topics: # sakhi choudary social media
sakhi choudary social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES