Latest News

ബിരിയാണി സംവിധായകന്‍ സജിന്‍ ബാബുവിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ലൈംഗികാതിക്രമ പരാതി; കുുറ്റസമ്മതം നടത്തി സംവിധായകന്‍ 

Malayalilife
ബിരിയാണി സംവിധായകന്‍ സജിന്‍ ബാബുവിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ലൈംഗികാതിക്രമ പരാതി; കുുറ്റസമ്മതം നടത്തി സംവിധായകന്‍ 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരുപാട് നടിമാര്‍, മലയാള സിനിമയില്‍ നിന്ന് തങ്ങള്‍ക്ക് ഏറ്റ ദുരനുഭവം തുറന്ന് പറഞ്ഞുകൊണ്ടിരിക്കയാണ്. ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കുന്ന സെക്‌സ് സ്‌കാന്‍ഡലായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആ പീഡന പട്ടികയിലേക്ക്, രഞ്ജിത്തിനും, സിദ്ധീഖിനും, മുകേഷിനും, ഇടവേള ബാബുവിനും, ജയസൂര്യക്കും, റിയാസ്ഖാനും, ബാബുരാജിനും, മണിയന്‍പിള്ള രാജുവിനും, ശ്രീകുമാര്‍ മേനോനും, തുളസീദാസിനുമൊക്കെ ശേഷം പുതിയ ഒരു സംവിധായകന്റെ പേര് കൂടി വന്നിട്ടുണ്ട്. അതാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട, കനി കുസൃതി ചിത്രം 'ബിരിയാണി'യുടെ സംവിധായകന്‍ സജിന്‍ ബാബു.

വിചിത്രമായ ഒരു കാരണം കൊണ്ടാണ് സജിന്‍ബാബു ഈ ലിസ്റ്റില്‍ പെട്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ചും, സ്വയം വിമര്‍ശനം നടത്തിയും സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് അയാളുടെ പീഡനം എറ്റവും വാങ്ങിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യുവതികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. തെറ്റുകള്‍ സംഭവിക്കാമെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോവേണ്ടതുണ്ടെന്നും കുറിപ്പില്‍ സജിന്‍ ബാബു പറഞ്ഞിരുന്നു. സജിന്‍ ബാബു അത്തരമൊരു കുറിപ്പ് പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഈ തുറന്നുപറച്ചില്‍ ഉണ്ടാവില്ലായിരുന്നുവെന്നാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകളായ യുവതികള്‍ പറയുന്നത്.

സജിന്‍ ലൈംഗികാതിക്രമം നടത്തി

സിനിമയില്‍ പുതുമുഖങ്ങളായി എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതെന്നാണ് യുവതികള്‍ പറയുന്നത്. സജിന്റെ ഒരു ലോ ബജറ്റ് സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ ക്രൂ മെംബേഴ്‌സ് ഒരു ചെറിയ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നതെന്നും, തന്നെ സജിന്റെ കാമുകിയുടെ കൂടെ ആ രാത്രി താമസിപ്പിച്ചുവെന്നും എന്നാല്‍ കാമുകിയില്ലാത്ത സമയത്ത് സജിന്‍ ബാഗ് എടുക്കാനെന്ന വ്യാജേന മുറിയിലെത്തുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് യുവതി ന്യൂസ് മിനിറ്റിനോട് പറഞ്ഞത്.

സജിന്റെ ഒരു തിരക്കഥ വിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലെത്തുകയും എന്നാല്‍ തിരക്കഥ വായിക്കാനെന്ന വ്യാജേന പുറത്ത് മുറിയെടുക്കുകയും എന്നാല്‍ താന്‍ തിരക്കഥ വായിക്കുന്ന സമയത്ത് സജിന്‍ മുറിയിലെത്തുകയും തന്നെ കയറിപിടിക്കുകയും ശബ്ദമുണ്ടാക്കിയപ്പോള്‍ ക്ഷമ പറഞ്ഞുവെന്നും, സാധാനങ്ങളെടുത്ത് താന്‍ പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ വെച്ച് സജിന്‍ ബാബു സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചുവെന്നും ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു യുവതി വെളിപ്പെടുത്തുന്നു. ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സജിന്‍ ബാബു തങ്ങളോട് കുറ്റസമ്മതം നടത്തിയെന്നും ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'തെറ്റ് ആവര്‍ത്തിക്കില്ല'

സാധാരണ ഇത്തരം ആരോപണങ്ങളില്‍ പെടുന്നവരെല്ലാം, രാഷ്ട്രീയ- സാമ്പത്തിക ഗൂഢാലോചനകള്‍ ആരോപിക്കാറാണ് പതിവ്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ആരും സമ്മതിക്കാറില്ല. പക്ഷേ സജിന്‍ ബാബു അക്കാര്യത്തില്‍ വ്യത്യസ്തനായി. ന്യൂസ് മിനുട്ടിനോട് മാത്രമല്ല, കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിലും അയാള്‍ തന്റെ തെറ്റുകള്‍ ഉള്‍ക്കൊള്ളുകയും, ആവര്‍ത്തിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്.

സജിന്‍ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-'അടിമുടി ഒരു പുരുഷാധിപത്യ സമൂഹത്തില്‍ ജനിക്കുകയും, അവിടത്തെ കീഴ് വഴക്കങ്ങള്‍ പ്രാക്ട്ടീസ് ചെയ്ത് ജീവിക്കുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് അവരുടെ അറിവില്ലായ്മയില്‍ നിന്നും, സമൂഹത്തിന്റെ കണ്ടീഷനിങ്ങ് കൊണ്ടും, ജീവിത സാഹചര്യങ്ങളില്‍ നിന്നും സംഭവിക്കുന്ന പല, പല തെറ്റുകളെയും നോര്‍മലൈസ് ചെയ്ത് കൊണ്ടാണ് ഞാനുനുള്‍പ്പടെള്ള ധാരാളം പേര്‍ ജീവിക്കുന്നത്.

ഇതേ സമയം ചിലര്‍ അധികാരം ഉപയോഗിച്ച് കൊണ്ടും, ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലില്‍ നിന്നും പലതും ചെയ്യുകയും, പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ ശീലങ്ങള്‍ ഒക്കെയും തിരുത്തപെടുകയും, ഇതുവരെ ചെയ്ത് കൂട്ടിയതൊക്കെ തെറ്റാണ് എന്ന് സിനിമാ മേഖലയില്‍ ഉള്ളവര്‍ മുതല്‍ സമൂഹത്തിന്റെ എല്ലാ തട്ടിലും പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കും ബോദ്ധ്യമാകാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും, അത് കൈകാര്യം ചെയ്യുന്ന മീഡിയകള്‍ക്കും, സര്‍ക്കാരിനും, പൊതു ജനങ്ങള്‍ക്കും കഴിയണം. അത്രയും ആഴത്തില്‍ ഇതൊക്കെ മനുഷ്യരുടെ ഹൃദയങ്ങളില്‍ ചെന്ന് പതിയുമ്പോഴാണ് ഇതുവരെ തെറ്റ് ചെയ്തവര്‍ക്ക് ഇത്രയും നാള്‍ അവര്‍ ചെയ്ത് കൂട്ടിയതൊക്കെ ശരിയല്ല എന്ന ബോധ്യം ഉണ്ടാക്കുകയും അതാവാര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുകയുള്ളൂ..

പത്തറുപത് കൊല്ലമായി ഇതൊക്കെ ശീലമാക്കിയവര്‍ക്ക് പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ നല്ല ബുദ്ധിമുട്ടായിരിക്കാം. ചിലപ്പോള്‍ അവര്‍ ഇതൊന്നും മനസ്സിലാക്കാതെ മരണപ്പെട്ടും പോകുമായിരിക്കാം. പക്ഷെ പുതിയ ഒരു നല്ല തലമുറയെ സൃഷ്ടിക്കാനും, പറ്റിയ തെറ്റുകള്‍ റിപ്പീറ്റ് ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന സമൂഹത്തിലെ മനുഷ്യരെയൊക്കെ തിരുത്താനും സാധിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്കും, ആ കമ്മിറ്റി ഉണ്ടാക്കാന്‍ പൊരുതിയ ഡബ്യുയുസിസിക്കും ഇപ്പോഴത്തെ വിജയത്തെക്കാളും പത്തരമാറ്റോടെ വിജയിക്കാന്‍ കഴിയുന്നത്. സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയാനും, അതാവര്‍ത്തിക്കാതിരിക്കാനും പറ്റുന്ന ഒരു പുതിയ ലോകത്തെ നമുക്ക് സ്വപ്നം കാണാം. അതിന് ഒരു തുടക്കമാകട്ടെ ഇതൊക്കെ. ചെയ്ത തെറ്റുകള്‍ സ്വയം ബോധ്യമായിട്ടും വീണ്ടും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.''- ഇങ്ങനെയാണ് സജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

Read more topics: # സജിന്‍ ബാബു
sajin babu director meetoo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES