നിരവധി പ്രശംസകളും അവാർഡുകളും വാരിക്കൂട്ടിയ ബിരിയാണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റ്ഫോമിൽ എത്തിയത്. കനി കുസൃതിക്ക് ധാരാളം ശ്രദ്ധയും അംഗീകാരവും വാങ്ങിക്കൊടുത്ത കഥാപാത്രമായിരുന്നു ഇതിലേത്. സജിൻ ബാബുവിൻ്റെ ബിരിയാണി വേറിട്ട് നിന്നത് റോമിൽ നടന്ന രാജ്യാന്തര ഫെസ്റ്റിവലിൽ പ്രീമിയർ നടത്തുകയും ഒപ്പം അവിടെനിന്നുള്ള ഏഷ്യാനെറ്റ് പാർക്ക് അവാർഡ് നേടുകയും ചെയ്തു എന്നതിനാലാണ്. പല ഫെസ്റ്റിവലുകളിൽ സെലക്ഷൻ നിഷേധിക്കപ്പെട്ട ബിരിയാണിയുടെ ഇവിടുത്തെ പ്രീമിയർ ഫിലിം ഫെസ്റ്റിവൽ സമാന്തരമായി തിരുവനന്തപുരത്ത് നടന്നിരുന്നു.
പല സിനിമകളും ഇറങ്ങി രണ്ടാംദിവസം വ്യാജ പതിപ്പുകൾ ഇറങ്ങുന്നുണ്ട്. ഈ സിനിമയുടെയും വ്യാജ പതിപ്പുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ പതിപ്പുകൾ കാണുന്നതിന് എതിരെ സംവിധായകൻ സജിൻ ബാബു രംഗത്ത് എത്തിയിരുന്നു. പൈറേറ്റഡ് ആയിട്ടുള്ള കോപ്പി കാണാതെ കേവ് എന്നാ ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുകയാണ് സംവിധായകൻ. 99 രൂപ കൊടുത്ത് ബിരിയാണി കാണാൻ കഴിയാത്തവർ ഉണ്ടെങ്കിൽ സംവിധായകന് മെസ്സേജ് അയച്ചാൽ അദ്ദേഹം പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ആന്റി പൈറസി കമ്പനി ഇതുവരെ 450 ഓളം ടെലഗ്രാം ലിങ്കുകളും, യൂ ട്യൂബ് ലിങ്കുകളും റിമൂവ് ചെയ്തിട്ടുണ്ട്.. കേവ് വഴിയല്ലാതെ അറിഞ്ഞോ അറിയാതയോ കാണുന്നതെല്ലാം പൈറസിയാണ്..ഇത്തരം ചെറിയ സിനിമകളെയും, പ്ലേറ്റ്‌ഫോമുകളെയും സപ്പോര്‍ട്ട് ചെയ്യുന്നത് ഇത് പോലുള്ള ഒരുപാടു സിനിമകള്‍ക്ക് ഭാവിയില്‍ പ്രചോദനം ആകേണ്ടതാണ്..ദയവ് ചെയത് എല്ലാവരും 'ബിരിയാണി' കേവ് വഴി കാണാന്‍ ശ്രെമിക്കുമല്ലോ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.