പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം. മറ്റൊരു ഡോക്ടറും നമ്മുടെ മലയാളത്തിലുണ്ട്. നടി ഐശ്വര്യ ലക്ഷ്‌മി. താരവും ഡോക്ടറാണ് കൂട്ടത്തിൽ അഭിനയവും. ഇരുവരും നല്ല കൂട്ടുകാരാണ്.
കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ പുതിയ തെലുങ്കു ചിത്രമായ ലവ് സ്റ്റോറിയുടെ ഗാനം പുറത്തിറങ്ങിയത്. എല്ലാ താരങ്ങളും ഈ ഗാനം പങ്കുവച്ചിട്ടുണ്ടായിരുന്നു. കൂട്ടത്തിൽ സുഹൃത്തിന്റെ ഡാൻസ് കണ്ടു ഐശ്വര്യയും ഈ ഗാനം ഷെയർ ചെയ്തിരുന്നു. സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. തന്നെ ഈ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കാമോ എന്നുമാണ് ഐശ്വര്യ കുറിച്ചത്.
ഇതുനു രസകരമായി സായി പല്ലവി നൽകിയ മറുപടിയാണ് ശ്രദ്ധേയം. അടുത്ത തവണ കാണുമ്പോള്‍ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്നും സായ് പല്ലവി മറുപടിയില്‍ പറഞ്ഞത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരാണ് സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും. മലയാളത്തിലൂടെ അരങ്ങേറിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്. ഐശ്വര്യയാകട്ടെ മലയാളത്തില്‍ നിന്നും തമിഴിലേക്കും തന്റെ താരപ്രഭ വ്യാപിപ്പിച്ചിരിക്കുകയാണ്. ധാരാളം ചിത്രങ്ങളാണ് ഇവരുടേതായി അണിയറയിൽ ഒരുങ്ങുന്നത്.