ഇന്ന് 59-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസ നേര്‍ന്ന് വീഡിയോ തയ്യാറാക്കി സൈന വീഡിയോ വിഷന്‍. 8 മിനുട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ മോഹന്‍ലാലിന്റെ വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ‘ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രന്‍’ എന്ന സംഭാഷണത്തില്‍ തുടങ്ങി ലൂസിഫർ സിനിമയിൽ ക്ലൈമാക്‌സില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിലാണ് വീഡിയോ അവസാനിക്കുന്നത്.
വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.