Latest News

മേയ്ക്കപ്പിടാന്‍ കഴിയാത്തത് കൊണ്ടല്ല..! രണ്ടു കോടി കിട്ടിയിട്ടും അതില്‍ അഭിനയിക്കാത്തതിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സായി പല്ലവി

Malayalilife
   മേയ്ക്കപ്പിടാന്‍ കഴിയാത്തത് കൊണ്ടല്ല..! രണ്ടു കോടി കിട്ടിയിട്ടും  അതില്‍ അഭിനയിക്കാത്തതിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി സായി പല്ലവി

പ്രേമത്തിലെ മലര്‍ മിസായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം താരത്തിന്റെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇടക്ക് ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തില്‍ നിന്നും നടി പിന്മാറിയതും വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു.

രണ്ട് കോടിയുടെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് നടി പിന്മാറാന്‍ കാരണം മേക്കപ്പിടാന്‍ കഴിയാത്തതിനാലാണ് എന്നാണ് പുറത്ത് വന്നത്.. എന്നാല്‍ പരസ്യത്തില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സായ്പല്ലവി ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരിക്കല്‍ താന്‍ നേരിട്ടറിഞ്ഞ ചില കാര്യങ്ങളുടെ പശ്ചാ്ത്തലത്തിലാണ് താന്‍ അത്തരം പരസ്യത്തില്‍ അഭിനയിക്കാത്തത് എന്നാണ്  പല്ലവി പറയുന്നത്. തന്റെ കുടുംബമാണ് തന്നോട് അടുത്ത് നില്‍ക്കുന്ന ആളുകള്‍.തന്റെ അനുജത്തി പൂജ ചീസും ബര്‍ഗറൊക്കെ നന്നായി കഴിക്കും. ചേച്ചിയായ തനിക്ക് അനിയത്തിയെക്കാളും നിറമുണ്ടെന്ന അപകര്‍ഷതാബോധം പൂജയ്ക്ക് എപ്പോഴുമുണ്ടായിരുന്നുവെന്ന് സായ്പല്ലവി പറയുന്നു. കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ പൂജ തന്നെയും അവളെയും മാറിമാറി നോക്കുന്നത് താന്‍ കുറെ തവണ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സായ്പല്ലവി വ്യക്തമാക്കുന്നു.

പിന്നീട് ഒരു ദിവസം താന്‍ പൂജയോട്  നിനക്ക് നിറം വേണമങ്കില്‍ നീ പഴവും പച്ചക്കറിയും കഴിക്കണമെന്ന് പറഞ്ഞു. താന്‍ പറഞ്ഞത് പോലെ ഇഷ്ടമല്ലാഞ്ഞിട്ട് പോലും അവള്‍ പഴവും പച്ചക്കറിയുമൊക്കെ കഴിച്ചുവെന്നും കാരണം അവള്‍ക്ക് നിറം കൂടണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും താരം പറയുന്നു. അന്ന് ഞാന്‍ ചെയ്തതിനെക്കുറിച്ചോര്‍ത്ത് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. തന്നെക്കാള്‍ അഞ്ച് വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെണ്‍കുട്ടിയില്‍ താന്‍ പറഞ്ഞ കാര്യം എത്ര സ്വാധീനം ചെലുത്തിയെന്നത് താന്‍ ചിന്തിച്ചുവെന്നും സായ് പല്ലവി പറയുന്നു. 

അത്തരം പരസ്യത്തില്‍ അഭിനയിച്ച് കിട്ടുന്ന തുകതൊണ്ട് താന്‍ വീട്ടിലേക്ക് പോകും മൂന്ന് ചപ്പാത്തിയോ ചോറോ കഴിക്കും. അല്ലെങ്കില്‍ കാറില്‍ കറങ്ങി നടക്കും. അതിനെക്കാളും വലിയ ആവശ്യങ്ങളൊന്നും തനിക്കില്ലെന്നും തനിക്ക് ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനായി എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് നോക്കുന്നതെന്നും താരം പറയുന്നു.

പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മുഖക്കുരു മാറാനായി ഞാനും 100 ക്രീമുകള്‍ പരീക്ഷിച്ചേനെയെന്നും താരം വെളിപ്പെടുത്തു. ഇതുവരെ താന്‍ പുരികം പോലും ത്രെഡ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.  

മുടി പോലും വെട്ടാതെ, ഒന്നും ചെയ്യാതെ എങ്ങനെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് താന്‍ സംവിധായകന്‍ അല്‍ഫോന്‍സിനോട് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അമ്മയുടെ കൈ മുറുകെ പിടിച്ചായിരുന്നു സിനിമ കാണാന്‍ തിയേറ്ററില്‍ പോയിരുന്നത്.ആണുങ്ങളെപ്പോലെ തോന്നിക്കുന്ന എന്റെ ശബ്ദത്തിക്കുറിച്ച് ആലോചിച്ചും താന്‍ അസ്വസ്ഥയായിരുന്നുവെന്ന് താരം പറയുന്നു. ഇപ്പോള്‍ പോലും തന്റെ ഫോണിലേക്ക് വിളിച്ച് 'സര്‍, മാഡത്തിന് ഫോണ്‍ കൊടുക്കുമോ' എന്ന് പലരും ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

sai pallavi about acting advertisement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES