ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന 'സാഹോ'യുടെ ഇടിവെട്ട് ടീസർ പുറത്തുവിട്ടു. കിടിലൻ വിഷ്വൽസും അതിഗംഭീരം ആക്ഷനുമായി പ്രഭാസ് നിറഞ്ഞു നിൽക്കുന്നതാണ് ടീസർ. ഓഗസ്റ്റ് 15 തീയറ്ററുകളിലെത്തും. ഹിന്ദി-തമിഴ്-തെലുങ്കു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
രണ്ട് വർഷത്തിന് ശേഷം വീണ്ടും ബോക്‌സോഫീസിൽ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെൽ നിതിൻ മുകേഷ്, അരുൺ വിജയ്, മന്ദിര ബേദി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
ഹോളിവുഡ് ആക്ഷൻ കോർഡിനേറ്റർ കെന്നി ബേറ്റ്‌സ് ആണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. ആക്ഷൻത്രില്ലറായ ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയക്കാർ. ചിത്രം വ്യാഴാഴ്ച തീയറ്ററുകളിലെത്തും.ത്രില്ലറായ ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയക്കാർ. ചിത്രം വ്യാഴാഴ്ച തീയറ്ററുകളിലെത്തും.