മോഹന്‍ലാല്‍- ലിജോജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ അഭിനേത്രിയും റഷ്യക്കാരിയുമായ ഡയാന കേരളത്തിന്റെ മരുമകളായി. ഞായറാഴ്ച രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മലയാളിയായ വിപിനാണ് വരന്. കേരളീയ ശൈലിയിലായിരുന്നു വിവാഹം. ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങില്‍ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
ആയോധനകല പരിശീലകന് ആണ് വരന്. ചേറൂര് കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍. മോസ്കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡിയാന.
യോഗ പരിശീലകയും മോഡലും അഭിനയേത്രിയുമാണ് ഡയാന. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍.