Latest News

കേരളത്തെ വിഴുങ്ങിയ പ്രളത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു; രൗദ്രം എന്ന പേരിട്ടിരിക്കുന്ന ചിത്രം ജൂലൈയില്‍ തീയറ്ററുകളിലെത്തും

Malayalilife
കേരളത്തെ വിഴുങ്ങിയ പ്രളത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു; രൗദ്രം എന്ന പേരിട്ടിരിക്കുന്ന ചിത്രം ജൂലൈയില്‍ തീയറ്ററുകളിലെത്തും

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു. രൗദ്രം എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂലൈയില്‍ തിയറ്ററുകളിലെത്തും. രഞ്ജി പണിക്കര്‍, കെ.പി.എസ്.ലീല  എന്നിവരാമ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട ചെങ്ങന്നൂരിന്റെ അവസ്ഥയും ഇവിടെ വീട്ടില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികളുടെ മരണവുമാണ് ചിത്രം പറയുന്നത്. 

സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് കഴിഞ്ഞ പ്രളയ സമയത്തായിരുന്നു. ബാക്കി ഭാഗങ്ങള്‍ സിനിമയ്ക്കുവേണ്ടി പുനസൃഷ്ടിക്കുയായിരുന്നുവെന്നും ജയരാജ് പറഞ്ഞു. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ . സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ജയരാജ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രളയ സമയത്തെ പ്രകൃതിയുടെ രൗദ്രഭാവമാണ് സിനിമയിലൂടെ ആവിഷ്‌ക്കരിക്കുന്നത് . ബിനു പപ്പുവും സബിതാ ജയരാജുമാണ് മറ്റ് താരങ്ങള്‍. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം നിഖില്‍ എസ് . പ്രവീണും എഡിറ്റിംഗ് ജിനു ശോഭയും നിര്‍വഹിച്ചിരിക്കുന്നു. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ ഭയാനകത്തിലും രണ്‍ജി പണിക്കാരായിരുന്നു നായകന്‍.ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.പതിനൊന്ന് വര്‍ഷം മുന്‍പ് രൗദ്രം എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി രണ്‍ജി പണിക്കര്‍ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.

Read more topics: # roudram movie jayaraj
roudram movie jayaraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES