Latest News

എന്റെ ആന്റണി മോസസ്.. ഞാന്‍ എന്താ പറയുക? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്; റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചത്

Malayalilife
എന്റെ ആന്റണി മോസസ്.. ഞാന്‍ എന്താ പറയുക? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്; റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചത്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്ളാസിക് ആണ് ബ്ലെസി ഒരുക്കിയതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം നജീബിനെ വിജയിയാക്കി. സിനിമയ്ക്ക് നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.

'അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങള്‍ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി.. എന്റെ ആന്റണി മോസസ്.. ഞാന്‍ എന്താ പറയുക? അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി! . അടുത്ത വര്‍ഷം നടക്കുന്ന നിരവധി ചലച്ചിത്ര മേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും നിങ്ങള്‍ റെഡ് കാര്‍പറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ... ഈ പരിശ്രമത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,' റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

അതേസമയം ആടുജീവിതം സിനിമ 60 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളില്‍ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതില്‍ സംശയമില്ല.

rosshanandrrews about aadujeevtham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES