റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായികയെ പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ നായിക. പൂജയുടെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ത്ഥ് റോയ് കപൂറിനും ഒപ്പമുള്ള ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.
സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്നത്.ബോബി- സഞ്ജയ്- ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്
ഈ ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും.ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നെന്നും പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും. ഇപ്പോള്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം മലയാളത്തില്‍ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍ ആന്‍ഡ്രൂസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം