അഡാര്‍ ലൗ നടി പ്രിയാ വാര്യര്‍ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നവര്‍ക്കെതിരെ തുറന്ന പ്രതികരണവുമായി ചിത്രത്തിലെ ടീച്ചറായി അഭിനയിച്ച റോഷ്‌ന രംഗത്ത്. പ്രിയാ വാര്യരെ ട്രോളി ഡിഗ്രേഡിങ് നടത്തുന്നവര്‍ക്ക് ചുട്ടമറുപടിയുമായിട്ടാണ് റോശ്‌നി രംഗത്തെത്തിയത്. പ്രിയയെ ചവിട്ടിത്താഴ്ത്താനാണ് ഇത്തരം ട്രോളന്മാര്‍ ശ്രമിക്കുന്നതെന്നാണ് അഡാര്‍ ലവില്‍ ടീച്ചറായി വേഷമിട്ട റോഷ്ന പറയുന്നു.
ഒരു സാധാരണ തൃശൂര്‍ക്കാരി പെണ്‍കുട്ടിയാണ് പ്രിയ വാരിയര്‍. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ട് വന്നതാണ് പ്രിയ. സെറ്റില്‍ അമ്മയോടൊപ്പം വരും, എല്ലാവരോടും അടുത്ത് ഇടപെടും, സംസാരിക്കും. ഇപ്പോഴും അങ്ങിനെ തന്നെയാണ് ആള്‍. അതിനുശേഷം ആ ചെറിയ സീന്‍ ഹിറ്റായി. ഒരിക്കലും അത് താഴ്ത്തി കാണേണ്ട ആവശ്യമില്ല. ആ പാട്ട് ലോകം മുഴുവന്‍ കാണാനുള്ള കാരണം പ്രിയയാണ്. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അത് ആഘോഷമാക്കിയ മലയാളികള്‍ തന്നെ പിന്നീട് ആക്രമിക്കാന്‍ തുടങ്ങി.
അതൊരു പക്ഷേ പ്രിയയുടെ അറിവില്ലായ്മ കൊണ്ടോ, സംസാരശൈലി കൊണ്ടോ ആകാം. 19 വയസ്സുള്ള ഒരു കുട്ടിയാണ് പ്രിയ എന്നു മനസ്സിലാക്കണം. അഭിമുഖങ്ങള്‍ നേരിട്ട അനുഭവങ്ങളില്ല. അതൊന്നും മനസ്സിലാക്കാതെയാണ് ട്രോളുന്നത്.
ആദ്യമൊക്കെ ട്രോളുകള്‍ ആസ്വദിക്കും. പക്ഷേ യാതൊരു തെറ്റും ചെയ്യാത്ത, സിനിമയില്‍ ഒരു രംഗം ഹിറ്റായതിനു ശേഷം പ്രിയയെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണ്. അവര്‍ക്കും കുടുംബം ഉണ്ട്. എന്ത് തോന്നിയതും വിളിച്ചു പറയുക എന്നത് വളരെ മോശം കാര്യമാണ്. അവര്‍ എങ്ങിനെയായിരിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. മനോരമയുമായുള്ള അഭിമുഖത്തില്‍ റോഷ്ന പ്രതികരണം നടത്തിയത്.