Latest News

ബോക്സ്ഓഫിസിലേക്ക് മറ്റോരു ദുരന്തം കൂടെ ; രോഹിത് ഷെട്ടി - രണ്‍വീര്‍ സിംഗ് കൂട്ടുകെട്ടില്‍ എത്തിയ സര്‍ക്കസ് തകര്‍ന്നടിഞ്ഞു; 150 കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 44 കോടി മാത്രം

Malayalilife
ബോക്സ്ഓഫിസിലേക്ക് മറ്റോരു ദുരന്തം കൂടെ ; രോഹിത് ഷെട്ടി - രണ്‍വീര്‍ സിംഗ് കൂട്ടുകെട്ടില്‍ എത്തിയ സര്‍ക്കസ് തകര്‍ന്നടിഞ്ഞു; 150 കോടി മുടക്കില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 44 കോടി മാത്രം

ബോക്സ്ഓഫിസില്‍ മറ്റൊരുദുരന്തമായി മാറി രോഹിത് ഷെട്ടിയുടെ സര്‍ക്കസ്. 150 കോടി മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കലക്ഷന്‍ വെറും 44 കോടി രൂപയാണ്. ആദ്യദിനം തന്നെ ചിത്രത്തിന് മോശം പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്ആദ്യദിനം ആറുകോടി രൂപയാണ് ചിത്രം നേടിയത്. 

ഷേക്സ്പിയറിന്റെ ദ കോമഡി ഒഫ് എറേഴ്‌സ് എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. രണ്‍വീറിന്റെ മോശം പ്രകടനമായിരുന്നെന്നും പ്രമേയത്തിന് പുതുമ അവകാശപ്പെടാനില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. സൂര്യവന്‍ശി എന്ന ചിത്രത്തിനുശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു.പൂജ ഹെഗ്‌ഡെ, ജോണി ലിവര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രണ്‍വീര്‍ സിംഗ് ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തിന് ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം.

rohit shettys cirkus box office

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES