Latest News

ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിട്ടുണ്ട്; ഹിന്ദി സംസാരിക്കാന്‍ അറിയില്ലാത്തത് കൊണ്ട് പോയില്ല; ആരതിക്ക് മലയാളത്തിലേക്ക് ക്ഷണം വന്നെങ്കിലും ഒട്ടും താല്പര്യമില്ല; എന്‍ഗേജ്‌മെന്റിന് അലറിയത് എന്റെ ഫങ്ഷനായതുകൊണ്ട്; ബിഗ് ബോഗ് താരം റോബിനും ആരതിയും പ്രതികരിക്കുമ്പോള്‍

Malayalilife
ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിട്ടുണ്ട്; ഹിന്ദി സംസാരിക്കാന്‍ അറിയില്ലാത്തത് കൊണ്ട് പോയില്ല; ആരതിക്ക് മലയാളത്തിലേക്ക് ക്ഷണം വന്നെങ്കിലും ഒട്ടും താല്പര്യമില്ല; എന്‍ഗേജ്‌മെന്റിന് അലറിയത് എന്റെ ഫങ്ഷനായതുകൊണ്ട്; ബിഗ് ബോഗ് താരം റോബിനും ആരതിയും പ്രതികരിക്കുമ്പോള്‍

ലയാളം ബിഗ് ബോസ് സീസണ്‍ നാലില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇത്രയേറെ ഫാന്‍ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല. എല്ലാവരും ഒരു പോലെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു റോബിന്‍. അടുത്തിടെ ആയിരുന്നു റോബിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലും നടിയുമായ ആരതി പൊടിയാണ് വധു.താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത താരം നടത്തിയ ചില പ്രതികരണങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് റോബിന്‍. 'ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാന്‍ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്‍ഫിഡന്‍സില്ല. സംസാരിക്കാന്‍ അറിയാതെ പോയി ഞാന്‍ എന്ത് ചെയ്യാനാ', എന്ന് റോബിന്‍ പറഞ്ഞു.

ഒരുഅഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. ആരതി പൊടി ബിഗ്ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകളോടും ഇരുവരും പ്രതികരിച്ചു. കോള്‍ വന്നിരുന്നു. പക്ഷേ ഒട്ടും താല്പര്യം ഇല്ലാ എന്നാണ് ആരതി പറഞ്ഞത്.

അതേസമയം, തന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങളോടും റോബിന്‍ തുറന്നു പറഞ്ഞു. 'ഹെല്‍ത്തിയായിട്ട് വിമര്‍ശിച്ചാല്‍ പോരെ. അത് ഞങ്ങള്‍ സ്വീകരിക്കും. ഞാന്‍ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എന്‍ഗേജ്മെന്റ് നടന്നു. ഞാന്‍ 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അര്‍ഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാഹം വൈകിയത്. എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാന്‍ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാന്‍ എത്ര സെലിബ്രിറ്റികള്‍ക്ക് ചങ്കൂറ്റമുണ്ട്

എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്. എന്റെ എന്‍ഗേജ്മെന്റിന് ഞാന്‍ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാന്‍ മാറില്ല. കല്യാണത്തിനും ഞാന്‍ അലറും', എന്നും റോബിന്‍ പറയുന്നു.

robin radhakrishnan hindi big boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES