Latest News

കൂടുതല്‍ സമാധാനം ഉളളിടത്താണ് നീ ഇപ്പോള്‍ ഉളളതെന്ന് അറിയാം; ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രണയിക്കും; സുശാന്ത് മരണപ്പെട്ട് ഒരുമാസം പിന്നിടുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കാമുകി റിയ

Malayalilife
കൂടുതല്‍ സമാധാനം ഉളളിടത്താണ് നീ ഇപ്പോള്‍ ഉളളതെന്ന് അറിയാം; ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രണയിക്കും; സുശാന്ത് മരണപ്പെട്ട് ഒരുമാസം പിന്നിടുമ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പുമായി കാമുകി റിയ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. താരങ്ങള്‍ക്കും ആരാധകര്‍ക്കും സുശാന്തിന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തരാകാന്‍ സാധിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്ന് വന്നത്. ഭട്ടിനെതി രെയും റിയയ്ക്കെതിരെയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെഴുതിയ വികാരഭരിതമായ കുറിപ്പിലൂടെയായിരുന്നു റിയയുടെ പ്രതികരണം. സുശാന്തില്ലെന്നതിനോട് തനിക്കൊരിക്കലും പൊരുത്തപ്പെടാനാകില്ലെന്ന് റിയ പറയുന്നു.എന്റെ വികാരങ്ങളെ നേരിടാന്‍ കഷ്ടപ്പെടുകയാണ്. പ്രണയത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ നീയാണെന്ന് എന്നെ ശീലിപ്പിച്ചത്. കണക്കിലെ ചെറിയൊരു സമവാക്യം എങ്ങനെയാണ് ജീവിതത്തിന്റെ അര്‍ത്ഥമായി മാറുന്നതെന്ന് നീ പഠിപ്പിച്ചു, എല്ലാ ദിവസവും നിന്നില്‍ നിന്നും ഞാന്‍ പഠിക്കുകയായിരുന്നു'' റിയ പറയുന്നു.

നി ഇനിയില്ലെന്നതിനോട് പൊരുത്തുപ്പെടുക എനിക്ക് അസാധ്യമാണ്. കൂടുതല്‍ സമാധാനമുള്ളിടത്താണ് നീയിപ്പോള്‍ ഉള്ളതെന്ന് അറിയാം. ചന്ദ്രനും നക്ഷത്രങ്ങളും ഗാലക്സികളും മഹാനായ ഫിസിസിറ്റിനെ ഇരു കൈയ്യും നീട്ടിയാവും സ്വീകരിച്ചിട്ടുണ്ടാവുക' റിയ പറയുന്നു.
നീയൊരു നല്ല വ്യക്തിയായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ അത്ഭുതം. നമ്മുടെ പ്രണയത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അത് നമ്മുക്ക് അപ്പുറത്താണെന്ന് നീ പറഞ്ഞത് സത്യമാണെന്ന് ഞാന്‍ കരുതുന്നുവെന്നും' റിയ കറിക്കുന്നു.എല്ലാത്തിനേയും നീ മനസ് തുറന്ന് സ്നേഹിച്ചു. നമ്മുടെ പ്രണയം പകരംവെക്കാനില്ലാത്തതാണ്. 30 ദിവസമായി നിന്നെ നഷ്ടപ്പെട്ടിട്ട്, പക്ഷെ ജീവിതകാലം മുഴുവന്‍ നിന്നെ പ്രണയിക്കുമെന്നും' റിയ കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ കുറിപ്പ് ആരാധകരുടെ ഹൃദയം തൊടുകയാണ്.

സുശാന്ത് സിങ്ങിന്റെ ആത്മഹത്യയില്‍ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്.സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. റിയയെ ഒന്‍പതോളം മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താന്‍ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നുവെന്നാണ് റിയ മൊഴി നല്‍കിയത്. ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.


 

riya chakravarthi penned a heartfelt note for sushanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES